വിഷുവിപണി കീഴടക്കി ചൈനീസ് ഇനങ്ങൾ

തൃശൂർ: ദേഹത്ത് തീപ്പൊരി വീണാലും പൊള്ളാത്ത തരം ചൈനീസ് പടക്കങ്ങളാണ് ഈ വിഷു സീസണിലെ പ്രധാന ആകർഷണം. തമിഴ്നാട്ടിലെ ശിവകാശി, കോവിൽപട്ടി എന്നീ സ്ഥലങ്ങളിൽ നിന്നാണ് കേരളത്തിലെ വിഷു വിപണിയിലേക്ക് പടക്കങ്ങൾ എത്തുന്നത്. അപകടം കുറഞ്ഞതും വൈവിധ്യവുമുള്ള ചൈനീസ് പടക്കങ്ങൾക്കു തന്നെയാണ് ആവശ്യക്കാർ ഏറെയും. തേക്കിന്‍കാട് മൈതാനിയില്‍ തെക്കേ ഗോപുരനടയില്‍ ധീര ഫയര്‍ വര്‍ക്ക്സ് ട്രേഡേഴ്സി​െൻറയും ജില്ല പടക്ക നിർമാണ സഹകരണ സംഘത്തി​െൻറയും ശക്തന്‍ നഗറില്‍ ജില്ല വെടിക്കെട്ട് നിര്‍മാണ തൊഴിലാളി സഹകരണ സംഘത്തി​െൻറയും പടക്ക വിപണന ശാലകളില്‍ കുറഞ്ഞ നിരക്കിലാണ് വിൽക്കുന്നത്. ഓലപ്പടക്കം ഉള്‍പ്പെടെയുള്ള നാടന്‍ പടക്കങ്ങള്‍ക്ക് എക്സ്േപ്ലാസീവ് വിഭാഗത്തി​െൻറ നിയന്ത്രണമുള്ളതിനാൽ പലയിടത്തും ഇവ ലഭ്യമല്ല. പടക്കക്കച്ചവടക്കാര്‍ക്ക് പുറമെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ സഹകരണ സംഘങ്ങള്‍വഴിയും കച്ചവടം പൊടിപൊടിക്കുകയാണ്. ചൈനീസ് പടക്കങ്ങള്‍ താരതമ്യേന അപകടരഹിതവും സുരക്ഷിതത്വവും ഉറപ്പുനല്‍കുന്നു എന്നുമാത്രമല്ല വിലയും കുറവാണ്. ഉയരത്തില്‍ കത്തി മാനത്ത് പൂക്കളം തീര്‍ക്കുന്ന വര്‍ഷിണി, ഫേസ്ബുക്ക്, ഒറ്റ ഷോട്ട്് അമിട്ട്, വാല ജയൻറ്,സ്റ്റാര്‍വാര്‍ 12 ഇന്‍ ഒന്ന്, ഇലക്ട്രിക് ഡയമണ്ട്, സെവന്‍ ഷോട്ട്, ഫണ്‍ 120, ടെര്‍മിനേറ്റര്‍ 120, മന്ത്ര 60, സോണ 60, സ്കൈവാരിയര്‍ 50ഷോട്ട് എന്നീ ഇനങ്ങളാണ് ഇത്തവണത്തെ സ്പെഷല്‍ ഫാന്‍സി ഐറ്റങ്ങള്‍. വിവിധ ഇനങ്ങള്‍ അടങ്ങിയ ഗിഫ്റ്റ് ബോക്സും ലഭ്യമാണ്. വിഷു ആഘോഷത്തിന് സമ്മാനമായി നല്‍കാന്‍ വിവിധതരം പടക്കങ്ങളും കമ്പിത്തിരിയും മറ്റു മടങ്ങിയ ഗിഫ്റ്റ് ബോക്സുകളും വിപണിയില്‍ ലഭിക്കും. ഫാബുലസ് 530ഉം മിര്‍ച്ചി 700ഉം സ്െപ്ലന്‍ഡര്‍ 720ഉം ഫാൻറസി 850 രൂപയുമാണ് വില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.