തൃശൂർ: പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി പ്രകാരം ജില്ലയിൽ 22,500 പുതിയ പാചകവാതക കണക്ഷനുകൾ നൽകും. പദ്ധതിയുടെ ഉദ്ഘാടനം ജില്ലയിലെ 45 പഞ്ചായത്ത് കേന്ദ്രങ്ങളിൽ 20ന് നടക്കുമെന്ന് നോഡൽ ഓഫിസർ എൻ.പി. അരവിന്ദൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാമ്പാടി, പുള്ള് പ്രദേശങ്ങളിൽ 100 ശതമാനം വീടുകളിലും പാചകവാതക കണക്ഷൻ നൽകും. രണ്ടു സ്ഥലങ്ങളിലും 98 ശതമാനം പാചകവാതക കണക്ഷൻ നൽകിയതായും ബാക്കി രണ്ടു ശതമാനം പേർക്ക് കൂടി കണക്ഷൻ നൽകുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടമ്മമാരുടെ പേരിലാണ് കണക്ഷൻ നൽകുക. 1600 രൂപ സാമ്പത്തിക സഹായം കേന്ദ്ര സർക്കാർ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.