ഗുരുവായൂർ: ആയിരം രൂപക്ക് നെയ്വിളക്ക് വഴിപാട് ചെയ്യുന്നവർക്ക് ക്ഷേത്ര ദർശനത്തിന് മുൻഗണന നൽകാനുള്ള തീരുമാനത്തെ കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനകളിൽ ഒന്നായ ദേവസ്വം എംപ്ലോയീസ് കോൺഗ്രസ് സ്വാഗതം ചെയ്തു. ക്ഷേത്രത്തിൽ ഉദയാസ്തമന പൂജ, ചുറ്റുവിളക്ക്, 4500 രൂപയുടെ നെയ് വിളക്ക് എന്നിവ വഴിപാട് ചെയ്യുന്നവർക്ക് പ്രത്യേക ദർശനത്തിനുള്ള സംവിധാനം നേരത്തെ നിലവിലുള്ളതാണെന്നും ചൂണ്ടിക്കാട്ടി. ഈ സൗകര്യം 1000 രൂപയുടെ വഴിപാടുകാർക്ക് കൂടി നൽകിയത് കാലാനുസൃതമായ മാറ്റമാണെന്നും അഭിപ്രായപ്പെട്ടു. 1000 രൂപയുടെ നെയ് വിളക്ക് വഴിപാട് ശീട്ട് ദേവസ്വം ഗെസ്റ്റ് ഹൗസുകൾ വഴിയും നൽകിയാൽ ഭക്തർക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്നും ചൂണ്ടിക്കാട്ടി. പ്രസിഡൻറ് കെ.ആർ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.