ക്ഷീരമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കും ^മന്ത്രി കെ. രാജു

ക്ഷീരമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കും -മന്ത്രി കെ. രാജു കരൂപ്പടന്ന: ക്ഷീര മേഖലയിൽ ഈ വർഷം ഡിസംബറോടെ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മന്ത്രി കെ. രാജു. വള്ളിവട്ടം ക്ഷീരോൽപാദക സഹകരണ സംഘത്തി​െൻറ പാൽ സംഭരണ മുറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആവശ്യമുള്ള പാലി​െൻറ 83 ശതമാനം ഇപ്പോൾ ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പാലുൽപാദനം 17 ശതമാനം വർധിച്ചതായും മന്ത്രി പറഞ്ഞു. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മിൽക്ക് അനലൈസറി​െൻറ ഉദ്ഘാടനം വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നക്കര ഷാജി നിർവഹിച്ചു. ക്ഷീര വികസന വകുപ്പ് ജോ.ഡയറക്ടർ ജോസ് സാമുവൽ പദ്ധതി വിശദീകരിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മിനി രവീന്ദ്രദാസ് ധനസഹായം വിതരണം ചെയ്തു. മുതിർന്ന ക്ഷീര കർഷകരെ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന അനിൽകുമാർ ആദരിച്ചു. വള്ളിവട്ടം ക്ഷീര സംഘത്തിലെ മുൻ പ്രസിഡൻറുമാരെ ഇ.ആർ.സി.എം.പി.യു ചെയർമാൻ പി.എ. ബാലൻ ആദരിച്ചു. വൽസല ബാബു, ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, നിഷ ഷാജി, എം.കെ. മോഹനൻ, പ്രീതി സുരേഷ്, കെ.എസ്. മോഹനൻ, കെ.എച്ച്. അബ്ദുന്നാസർ, ഷിബിൻ ആക്ലിപ്പറമ്പിൽ, ക്ഷീര വികസന ഓഫിസർ പി.എസ്. അരുൺ, വള്ളിവട്ടം ക്ഷീര സംഘം പ്രസിഡൻറ് ഷാജി ആറ്റാശ്ശേരി, സുരേഷ് പണിക്കശ്ശേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.