തൃശൂർ: അസോസിയേഷനുകൾ സ്വന്തം സ്ഥാനമാനങ്ങൾ ഉറപ്പിക്കാനും പ്രചരിപ്പിക്കാനും വേണ്ടിയാവരുതെന്നും കായിക വികസനത്തിന് വേണ്ടിയാവണമെന്നും കായകമന്ത്രി എ.സി. മൊയ്തീൻ. സന്തോഷ് ട്രോഫി താരങ്ങളെ ആദരിക്കാൻ സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം െചയ്ത് നടത്തിയ പ്രസംഗത്തിലാണ് സ്പോർട്സ് അസോസിയേഷനുകളിലെ അനഭിലഷണീയ പ്രവണതകൾക്കെതിരേ കായികമന്ത്രി വിരൽ ചൂണ്ടിയത്. അസോസിയേഷനുകളുടെ ചുമതലയും ഉത്തരവാദിത്തവും ആ മേഖലയുടെ വികസനവും വളർച്ചയുമാണ്. എന്നാൽ, പല അസോസിയേഷനുകളിലും നടക്കുന്നത് അതല്ല; മറിച്ച് കളിവ്യവസായമാണ്. അത് വേണ്ട, തിരുത്തുന്നതാണ് നല്ലത്- മന്ത്രി താക്കീത് നൽകി. എല്ലാ അസോസിയേഷനുകൾക്കും സർക്കാർ പൂർണ സ്വാതന്ത്ര്യമാണ് അനുവദിച്ചിരിക്കുന്നത്. ആ സ്വാതന്ത്ര്യത്തിേൻറത് കൂടിയാണ് ഈ സന്തോഷ് ട്രോഫി വിജയം. ആരും ഒരു ഇടപെടലിനും ശ്രമിച്ചിട്ടില്ല, അതിന് അവസരമൊരുക്കിയിട്ടുമില്ല. ഫുട്ബാൾ അസോസിയേഷനും കോച്ച് സതീവൻ ബാലനും മികച്ച താരങ്ങളെ കണ്ടെത്തി പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു- അദ്ദേഹം പറഞ്ഞു. സന്തോഷ് ട്രോഫി ജേതാക്കളടക്കമുള്ള കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭ്യമാക്കാൻ നിയമനിര്‍മാണം നടത്തും. സന്തോഷ് ട്രോഫി ടീമിലുണ്ടായിരുന്ന അനുരാഗ്, കെ.പി.രാഹുല്‍ എന്നിവര്‍ക്ക് വീട് നിര്‍മിക്കാൻ നടപടി സ്വീകരിച്ചതായും കായികതാരങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. സ സന്തോഷ് ട്രോഫി ടീമംഗങ്ങളായ രാഹുല്‍രാജ്, എം.എസ്. ജിതിന്‍, അനുരാഗ്, ശ്രീക്കുട്ടന്‍, ജി.ജിതിന്‍, മുഹമ്മദ് പാറേക്കാട്ടില്‍ എന്നിവര്‍ക്ക് ജില്ല സ്പോർട്സ് കൗൺസിലിെൻറ രണ്ട് പവൻ സ്വര്‍ണപതക്കം മന്ത്രി സമ്മാനിച്ചു. ക്യാപ്റ്റന്‍ രാഹുല്‍ രാജിന് വേണ്ടി അച്ഛൻ രാജേന്ദ്രനും അമ്മ ഷീജയും ഉപഹാരം ഏറ്റുവാങ്ങി. താരങ്ങൾ ഒപ്പ് വെച്ച് ഫുട്ബാൾ അവർ മന്ത്രിക്ക് സമ്മാനിച്ചു. മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ഹൈജമ്പിൽ വെള്ളിമെഡൽ നേടിയ സ്പോർട്സ് കൗൺസിൽ നിർവാഹക സമിതി അംഗം കെ.ആർ. സാംബനെ മന്ത്രി ആദരിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ല പ്രസിഡൻറ് വിന്‍സെൻറ് കാട്ടൂക്കാരന്‍ അധ്യക്ഷത വഹിച്ചു. സിനിമ നടൻ ബിജു മേനോന്‍ വിശിഷ്ടാതിഥിയായി. സി.എന്‍. ജയദേവന്‍ എം.പി, മേയര്‍ അജിത ജയരാജന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, ഡെപ്യൂട്ടി മേയര്‍ ബീന മുരളി, കൗൺസിലർമാരായ എം.എസ്. സമ്പൂര്‍ണ, എം.എല്‍. റോസി, ഗായകന്‍ ഫ്രാങ്കോ, ഫുട്ബാൾ താരം ഐ.എം. വിജയന്‍, ടി.വി. പോളി, കോച്ച് എം. പീതാംബരൻ, മുൻ ഫുട്ബാൾ താരം ചാത്തുണ്ണി, കേരള ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി കെ.പി. സണ്ണി, ചേംബർ ഒാഫ് കോമേഴ്സ് പ്രസിഡൻറ് സി.എ. സലിം, വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി കെ.എസ്. ഫ്രാൻസിസ്, സ്പോർട്സ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സഞ്ജയ്കുമാർ, സ അംഗങ്ങളായ പി.എ. ഹസൻ, ഇഗ്നിമാത്യു, ബേബി പൗലോസ്, എം.എം. ബാബു, ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ.ആർ. സുരേഷ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.