കൃഷി വകുപ്പിൽ ഡിജിറ്റൽ കർമസേന രൂപവത്കരിക്കും-- മന്ത്രി വി.എസ്. സുനില്‍കുമാര്‍ തൃശൂർ: സാമൂഹിക മാധ്യമങ്ങളിലൂടെ കൃഷി വകുപ്പിനെ കര്‍ഷകരിലെത്തിക്കുന്നതിനും കൃഷി ഓഫിസര്‍മാരുടെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ കർമസേന രൂപവത്കരിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. സര്‍വകലാശാലയിലെ പുതിയ ഓണ്‍ലൈന്‍ കോഴ്‌സ് ഉദ്ഘാടനവും ഓണ്‍ലൈന്‍ കോഴ്‌സുകളുടെ പഠിതാക്കളുടെ മികച്ച കൃഷി സംരംഭകര്‍ക്കുള്ള അവാര്‍ഡ് വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഫീല്‍ഡ് ജീവനക്കാരുടെ നീക്കം നിരീക്ഷിക്കുന്നതിന് കൃഷി വകുപ്പിന് കീഴിലുള്ള ജീവനക്കാര്‍ക്ക് ജി.പി.എസ് മാപ്പിങ് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാല ഭരണസമിതി അംഗം കെ. രാജന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു ഭരണസമിതി അംഗങ്ങളായ ഡോ. കെ. അരവിന്ദാക്ഷന്‍, ഡോ. എ. അനില്‍കുമാര്‍, ഡോ. ടി. പ്രദീപ്കുമാര്‍, അനിതാ രാധാകൃഷ്ണന്‍, വി.പി.എഫ്.സി.കെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ജീജാകുമാരി, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ ഡോ. ബി. സുമ, ഡോ. തോമസ് ജോര്‍ജ്, പി.കെ. ശ്രീകുമാര്‍, ബിബിന്‍ പി. ചാക്കോ, സി എച്ച്. മുത്തു, ഗവേഷണ വിഭാഗം മേധാവി ഡോ. പി. ഇന്ദിരാദേവി, വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജിജു പി. അലക്‌സ് എന്നിവര്‍ പങ്കെടുത്തു. സി.ഇ.എല്‍ ഡയറക്ടര്‍ ഡോ. എ.കെ. ഷെരീഫ് സ്വാഗതവും സെൻറര്‍ ഫോര്‍ ഇ--ലേണിങ് കോഒാഡിനേറ്റര്‍ ഡോ. എ. സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.