ഇരിങ്ങാലക്കുട: കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകൾ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യേത്താടെ മിനി സിവില്‍ സ്റ്റേഷന്‍ നിർമിക്കുന്നത് ചർച്ച ചെയ്യാൻ കെ.യു. അരുണന്‍ എം.എല്‍.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കാട്ടൂര്‍ പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, മൃഗാശുപത്രി, രജിസ്ട്രാര്‍ ഓഫിസ്, കൃഷി ഓഫിസ് എന്നിവയാണ് ഒരുമിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. പഞ്ചായത്തിലെ 38.5 സെൻറ് പുറമ്പോക്കിലാണ് മിനി സിവില്‍ സ്റ്റേഷന്‍ നിർമിക്കാന്‍ ആലോചിക്കുന്നത്. നിലവില്‍ അവിടെ പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ക്ക് പകരം സ്ഥലം കണ്ടെത്താനും മറ്റ് സംവിധാനങ്ങള്‍ ഒരുക്കാനും പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിപുല യോഗം വിളിക്കാന്‍ തീരുമാനിച്ചു. യോഗത്തിൽ കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡൻറ് മനോജ് വലിയപറമ്പില്‍, തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍, പഞ്ചായത്ത് അസി. സെക്രട്ടറി ഷാജി, കാട്ടൂര്‍ വില്ലേജ് ഓഫിസര്‍ രേഖ, വെറ്ററിനറി സര്‍ജന്‍ ഷൈമ, സബ് രജിസ്ട്രാര്‍ ജൈജു, അസി. എക്‌സി. എൻജിനീയര്‍ അജിത്കുമാര്‍, അസി. എൻജിനീയര്‍ സ്മിത, ഓവര്‍സിയര്‍ ജിനിമോള്‍ എന്നിവര്‍ സംസാരിച്ചു. ഊട്ടുതിരുനാൾ കൊടിയേറി പുല്ലൂര്‍: ഊരകം വി. യൗസേപ്പിതാവിെൻറ ദേവാലയത്തിലെ നേര്‍ച്ച ഊട്ടുതിരുനാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ. ഡോ. നെവിന്‍ ആട്ടോക്കാരന്‍ തിരുക്കർമങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഏപ്രില്‍ 12 മുതല്‍ 20 വരെ നവനാള്‍ വാരവും ഏപ്രില്‍ 21 കൂടുതുറക്കലും വിശുദ്ധ രൂപം എഴുന്നള്ളിപ്പും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.