ഡോക്​ടർമാരുടെ പണിമുടക്കിൽ വലഞ്ഞ്​ രോഗികൾ

തൃശൂർ: ഒ.പി സമയം ദീർഘിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡോക്ടര്‍മാർ നടത്തിയ പണിമുടക്ക് സമരത്തിൽ രോഗികൾ വലഞ്ഞു. ജനറൽ ആശുപത്രിയിൽ സമാന്തര ചികിത്സ സൗകര്യമൊരുക്കി ഒരു വിഭാഗം ഡോക്ടർമാർ സമരത്തിലും വേറിട്ട മാതൃകയായി. ജീവനക്കാരും ഇല്ലാതെ കുടുംബാരോഗ്യകേന്ദ്രങ്ങളിലെ ഒ.പി. സൗകര്യം വൈകീട്ട് ആറ് വരെ നീട്ടിയതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ സമരം. മെഡിക്കല്‍ കോളജ് ഒഴിവാക്കി ആയിരുന്നു സമരം. 121 ആശുപത്രികളിലായിരുന്നു പണിമുടക്ക്. കേരള ഗവ.മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷ​െൻറ നേതൃത്വത്തിലാണ് പണിമുടക്ക്. അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തിയില്ലെങ്കില്‍ 18 മുതല്‍ കിടത്തിച്ചികിത്സ ഒഴിവാക്കുമെന്ന് കെ.ജി.എം.ഒ മുന്നറിയിപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.