തൃശൂർ: തൃശൂര്‍ പൂരം പങ്കാളികളായ തിരുവമ്പാടി വിഭാഗത്തിെൻറ പന്തല്‍ നിര്‍മാണത്തിന് തുടക്കം. രാവിെല ഭൂമി പൂജക്ക് ശേഷം മന്ത്രിമാരും ദേശക്കാരും ദേവസ്വം പ്രതിനിധികളും ചേർന്ന് പന്തലിന് കാൽനാട്ടി. പ്രധാന പന്തല്‍ ഉയര്‍ത്തുന്ന നടുവിലാലില്‍ ആണ് ആദ്യം കാല്‍നാട്ടിയത്. തുടര്‍ന്ന് നായ്ക്കനാലിലെ പന്തലിെൻറ കാല്‍നാട്ടി. മന്ത്രിമാരായ സി.രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് ഡോ.എം.കെ. സുദര്‍ശന്‍, എം.എസ്.സമ്പൂര്‍ണ, വി.രാവുണ്ണി, വ്യവസായ പ്രമുഖൻ ഡോ.ടി.എ. സുന്ദര്‍മേനോന്‍, തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ.എം. മാധവന്‍കുട്ടി, പ്രസിഡൻറ് പ്രഫ.ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നടുവിലാലിലെ പ്രധാന പന്തല്‍ നിര്‍മാണത്തിെൻറ ചുമതല ചേറൂര്‍ പള്ളത്ത് മണികണ്ഠനാണ്. നായ്ക്കനാലിലെ പന്തല്‍ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത് മിണാലൂര്‍ ചന്ദ്രനാണ്. ഗതാഗതത്തിന് തടസ്സമുണ്ടാവാത്ത വിധത്തിൽ ഇരു വശങ്ങളിലൂടെയും നടുവിലൂടെയും വാഹനങ്ങൾക്ക് കടന്നു പോകാവുന്ന വിധത്തിലാണ് പന്തലുകൾ നിർമിക്കുന്നത്. 19നാണ് പൂരത്തിെൻറ കൊടിയേറ്റ്. 23ന് സാമ്പിൾ വെടിക്കെട്ട് നടക്കും. 25നാണ് തൃശൂർ പൂരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.