ജനമോചന യാത്ര: മൂന്ന്​ ലക്ഷം വീട്ടമ്മമാരുടെ പ്രതികരണം ശേഖരിക്കും

തൃശൂർ: കേന്ദ്ര, സംസ്ഥാന സർക്കാറുകളുെട ജനദ്രോഹ നയങ്ങൾക്കെതിരെ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജനമോചന യാത്രയുടെ പ്രചാരണാർഥം അക്രമ, കൊലപാതക രാഷ്ട്രീയത്തിനെതിരെ 'അമ്മ മനസ്സ്' ഡിജിറ്റൽ പ്രതിഷേധ കാമ്പയി​െൻറ ഭാഗമായി ജില്ലയിൽ മൂന്ന് ലക്ഷം വീട്ടമ്മമാരുടെ പ്രതികരണം ശേഖരിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ അറിയിച്ചു. ജില്ലയിലെ 2,250ലേറെ ബൂത്തുകളിലെ വീടുകളിൽ അമ്മ മനസ്സി​െൻറ കോഒാഡിനേറ്റർമാർ കയറിച്ചെന്ന് വീട്ടമ്മമാരുടെ പ്രതികരണം ശേഖരിക്കും. ഇൗമാസം അവസാനംവരെ കാമ്പയിൻ തുടരും. കാമ്പയി​െൻറ ഉദ്ഘാടനം തൃശൂർ കോർപറേഷൻ തേക്കിൻകാട് ഡിവിഷനിലെ മന്നത്ത് ലെയ്നിൽ മാക്കിൽ വീട്ടിൽ ലൈലയുടെ വീട്ടിൽ ടി.എൻ. പ്രതാപൻ നിർവഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് െഎ.പി. പോൾ, ജില്ല കോഒാഡിനേറ്റർമാരായ സി.സി. ശ്രീകുമാർ, കെ.വി. ദാസൻ, കെ. ഗിരീഷ് കുമാർ തുടങ്ങിയവർ പെങ്കടുത്തു. ജനമോചന യാത്ര ഇൗമാസം17ന് ജില്ലയിൽ പര്യടനം നടത്തും. രാവിലെ 10ന് വടക്കാഞ്ചേരി, മൂന്നിന് ചാവക്കാട്, അഞ്ചിന് തേക്കിൻകാട് മൈതാനം, ആറിന് കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലാണ് സ്വീകരണം. വിവിധ കേന്ദ്രങ്ങളിൽ പോണ്ടിച്ചേരി മുഖ്യമന്ത്രി കെ. നാരായണസ്വാമി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി മുൻ പ്രസിഡൻറുമാരായ വി.എം. സുധീരൻ, കെ. മുരളീധരൻ എന്നിവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.