ചെറുകിട വായ്​പ അപേക്ഷകർ ബാങ്കുകളിൽ നിന്ന്​ പുറത്ത്​

രാജ്യത്തെ വാണിജ്യ ബാങ്കുകൾ ആകെ വായ്പ നൽകിയ 83 ലക്ഷം കോടി രൂപയിൽ 51 ശതമാനവും 500 കോടി രൂപക്ക് മുകളിലുള്ള അപേക്ഷകളിൽ തൃശൂർ: രാജ്യത്തെ വാണിജ്യ ബാങ്കുകളിൽനിന്ന് ചെറുകിട വായ്പ അപേക്ഷകർ പുറത്ത്. ഷെഡ്യൂൾഡ് കമേഴ്സ്യൽ ബാങ്കുകളുടെ വായ്പ വിതരണ തോത് സംബന്ധിച്ച് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കിലാണ് ഞെട്ടിക്കുന്ന ഇൗ വിവരം. 2017-'18 സാമ്പത്തിക വർഷത്തി​െൻറ മൂന്നാം പാദത്തിലെ കണക്കനുസരിച്ച് രാജ്യത്തെ വാണിജ്യ ബാങ്കുകൾ ആകെ വായ്പ നൽകിയ 83 ലക്ഷം കോടി രൂപയിൽ 51 ശതമാനവും 500 കോടി രൂപക്ക് മുകളിലുള്ള അപേക്ഷകളിലാണ്. 25 ലക്ഷം വരെയുള്ള വായ്പ 2.66 ശതമാനം മാത്രം. എൻ.ഡി.എ സർക്കാറി​െൻറ കീഴിൽ രാജ്യത്ത് ബാങ്കിങ് മേഖലയിൽ പരിഷ്കരണം ശക്തമായതോടെ ചെറുകിട വായ്പ അപേക്ഷകർ പൂർണമായും പുറന്തള്ളപ്പെടുന്നുവെന്ന വസ്തുതക്ക് അടിവരയിടുന്നതാണ് റിസർവ് ബാങ്ക് വെളിപ്പെടുത്തുന്ന വിവരങ്ങൾ. 2017-'18 സാമ്പത്തിക വർഷത്തി​െൻറ ആദ്യ മൂന്ന് പാദത്തിലെ വായ്പ വിതരണ കണക്ക് ഫെബ്രുവരി 24നാണ് റിസർവ് ബാങ്ക് പുറത്തുവിട്ടത്. അതനുസരിച്ച് 25 ലക്ഷം വരെയുള്ള വായ്പ അപേക്ഷകളിൽ ആകെ അനുവദിച്ചത് 190 കോടി രൂപ മാത്രം. ബാങ്കിങ് രംഗത്തുള്ളവർക്കുതന്നെ അവിശ്വസനീയമാണ് ഇൗ കണക്ക്. ബാങ്കുകളിൽനിന്ന് റിസർവ് ബാങ്ക് സമാഹരിച്ച് പുറത്തുവിട്ട ഇൗ കണക്ക് ഞെട്ടലോടെ ഉൾക്കൊള്ളേണ്ടി വരികയാണെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യ പ്രസിഡൻറ് ടി. നരേന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു. അതേസമയം, 500 കോടിക്ക് മുകളിലുള്ള അപേക്ഷകളിന്മേൽ 43 ലക്ഷം കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. 25 മുതൽ 50 ലക്ഷം 424 കോടിയും 50 ലക്ഷം മുതൽ ഒരു കോടി വരെ 1,781 കോടി രൂപയും വായ്പ നൽകിയിട്ടുണ്ട്. ഒരു കോടിക്കും രണ്ട് കോടിക്കും ഇടയിലുള്ള തുകക്കുള്ള അപേക്ഷയിൽ ആകെ നൽകിയത് 7,800 കോടിയാണ്. രണ്ട് മുതൽ അഞ്ച് കോടി വരെ ആകെ 58,000 കോടി രൂപ നൽകി. അഞ്ച് കോടിക്കും 10 കോടിക്കുമിടക്കുള്ള അപേക്ഷയിൽ ആകെ നൽകിയത് 1.85 ലക്ഷം കോടി രൂപയും 10 കോടി മുതൽ 20 കോടി വരെ 4.53 ലക്ഷം കോടിയുമാണ്. 20 കോടിക്കും 50 കോടിക്കും ഇടക്കുള്ള വായ്പ അപേക്ഷകളിൽ 10 ലക്ഷം കോടിയിലധികം രൂപ അനുവദിച്ചപ്പോൾ 50 മുതൽ 100 കോടി രൂപ വരെയുള്ള അപേക്ഷകളിൽ കൊടുത്തത് ഏഴ് ലക്ഷം കോടിക്ക് മുകളിലാണ്. 100 മുതൽ 200 കോടി രൂപ വരെ വായ്പക്കുള്ള അപേക്ഷയിൽ ആകെ ആറ് ലക്ഷം കോടിക്ക് മുകളിലും 200 കോടിക്കും 500 കോടിക്കും ഇടക്കുള്ള തുകക്കായുള്ള അപേക്ഷയിൽ ഏഴ് ലക്ഷം കോടിയിലധികവും വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്തെ ബാങ്ക് വായ്പയിൽ മുൻകാലങ്ങളിൽ 60-70 ശതമാനം വരെ ചെറുകിട വായ്പകളായിരുന്നു. െചറുകിട വായ്പക്കാരെ ബാങ്കുകളിൽനിന്ന് പരമാവധി അകറ്റുന്ന നയത്തി​െൻറ പ്രകടമായ പ്രതിഫലനമാണ് ആർ.ബി.െഎയുടെ കണക്കിൽ വ്യക്തമാവുന്നത്. ബാങ്കുകളുടെ നിലനിൽപ്പിനെത്തന്നെ പ്രതിസന്ധിയിലാക്കുന്ന വിധം കിട്ടാക്കടത്തിൽ മുന്നിൽ നിൽക്കുന്നത് വൻകിട വായ്പക്കാരാണ്. 2014 മാർച്ചിൽ ബാങ്കുകളുടെ കിട്ടാക്കടത്തി​െൻറ ശരാശരി 2.92 ലക്ഷം കോടി രൂപയായിരുന്നത് 2017 മാർച്ചിൽ എട്ട് ലക്ഷം കോടിയായി ഉയർന്നു. ഉയർച്ച ആകെ വായ്പയുടെ 4.4 ശതമാനത്തിൽനിന്ന് 9.6 ശതമാനത്തിലേക്ക്. കഴിഞ്ഞ മാർച്ചിലെ കണക്ക് വരുേമ്പാൾ 9.5 ലക്ഷം കോടിയാവുമെന്നാണ് നിഗമനം. കിട്ടാക്കടത്തി​െൻറ 88 ശതമാനവും അഞ്ച് കോടിയിലധികം വായ്പയെടുത്തവരുടേതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.