ബി.ജെ.പി ഭരണത്തിൽ മനുഷ്യ ജീവന് വിലയില്ലാതായി -വി.എം.സുധീരൻ തൃശൂര്‍: ബി.ജെ.പി ഭരണത്തിൽ മനുഷ്യ ജീവന് വിലയില്ലാതായെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം.സുധീരൻ. പിഞ്ചുകുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയവരെ ശിക്ഷിക്കുമെന്ന് ഉറപ്പുപറയാന്‍ എന്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും കഴിയുന്നില്ലെന്നും സുധീരൻ പറഞ്ഞു. കശ്മീരില്‍ ആസിഫയെ കൊലപ്പെടുത്തിയതിലും ഉത്തര്‍പ്രദേശില്‍ വീട്ടമ്മയെ ബി.ജെ.പി എം.എല്‍.എയുടെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗം ചെയ്തതിലും പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസിെൻറ നേതൃത്വത്തില്‍ തെക്കേഗോപുരനടയില്‍ സംഘടിപ്പിച്ച വായമൂടിക്കെട്ടി പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതികളോട് മൃദുസമീപനമാണ് ബി.ജെ.പി പിന്തുണയോടെ ഭരിക്കുന്ന മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മൃഗങ്ങള്‍ക്ക് പോലും നാണക്കേട് ഉണ്ടാക്കുന്ന വിധത്തില്‍ ഈ കൃത്യം നടത്തിയവരെ വധശിക്ഷക്ക് വിധേയമാക്കണം. അതിന് പകരം വർഗീയവികാരം ഉയര്‍ത്തി പ്രതികളെ സംരക്ഷിക്കുകയാണ് മന്ത്രിമാര്‍ ചെയ്യുന്നെതന്ന് സുധീരൻ കുറ്റപ്പെടുത്തി. പ്രവര്‍ത്തകര്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി. ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍ അധ്യക്ഷത വഹിച്ചു. മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് ലീലാമ്മ തോമസ്, കെ.പി.സി.സി അംഗം സുബി ബാബു, ഡി.സി.സി ജനറല്‍ സെക്രട്ടറി സി.ബി. ഗീത, കോര്‍പറേഷന്‍ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻമാരായ ലാലി ജെയിംസ്, ഷീന ചന്ദ്രന്‍, കെ.പി.സി.സി സെക്രട്ടറി എന്‍.കെ. സുധീര്‍, ഡി.സി.സി വൈസ് പ്രസിഡൻറുമാരായ ഐ.പി. പോള്‍, രാജേന്ദ്രന്‍ അരങ്ങത്ത്, ജനറല്‍ സെക്രട്ടറി കല്ലൂര്‍ ബാബു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.