തൃശൂർ: ഗവ.എൻജിനീയറിങ് കോളജിലെ ആർക്കിയോളജി വിഭാഗത്തിൽ ആവശ്യമുള്ള അധ്യാപകരെ നിയമിക്കണമെന്ന് സംസ്ഥാന യുവജന കമീഷൻ. അധ്യാപകരില്ലാത്തത് വിദ്യാർഥികളുടെ പഠനം മുടങ്ങുന്നെന്ന പരാതിയിൽ ഇതുവരെ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് കമീഷൻ ഇടപെട്ടത്. വിഷയത്തിൽ പി.ടി.എയും വിദ്യാർഥികളും അടങ്ങുന്ന 40 അംഗ സംഘം വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കൗൺസിൽ ഓഫ് ആർക്കിടെക്ചർ നോംസ് പ്രകാരം 24 അധ്യാപകർ വേണ്ടിടത്ത് 12 പേർ മാത്രമാണുള്ളത്. ഇതേ മാനദണ്ഡം അനുസരിച്ചു പ്രവർത്തിക്കുന്ന തിരുവനന്തപുരം ഗവ.എൻജിനീയറിങ് കോളജിൽ മുഴുവൻ തസ്തികയിലും അധ്യാപകരുണ്ടെന്നും നിവേദനത്തിൽ സൂചിപ്പിച്ചിരുന്നു. വിദ്യാർഥികളുടെ ഭാവി പരിഗണിച്ചും സർക്കാർ സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിക്കേണ്ടതിെൻറ ആവശ്യകത മുൻ നിർത്തിയുമാണ് സ്ഥാപനത്തിൽ ആവശ്യം വേണ്ട അധ്യാപകരെ നിയമിക്കണമെന്ന് യുവജന കമീഷൻ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.