ഹൈന്ദവവത്കരണം: ഇന്ത്യയിൽ വിദ്യാഭ്യാസത്തി​െൻറ നിലവാരം തകർന്നു ^--ഡോ. അജയ് എസ്. ശേഖർ

ഹൈന്ദവവത്കരണം: ഇന്ത്യയിൽ വിദ്യാഭ്യാസത്തി​െൻറ നിലവാരം തകർന്നു --ഡോ. അജയ് എസ്. ശേഖർ ചാലക്കുടി: ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകർ ഹിന്ദുത്വത്തി​െൻറ ഭാഗമായി അസംബന്ധം പരത്തുകയാണെന്ന് ഡോ. അജയ് എസ്. ശേഖർ. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സമ്മേളനത്തി​െൻറ മുന്നോടിയായി ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് സംഘടിപ്പിച്ച പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ വിദ്യാഭ്യാസത്തിന് നിലവാരത്തകർച്ച സംഭവിച്ചത് ഹൈന്ദവവത്കരണത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഉണ്ടായിരുന്ന പ്രാചീന വിദ്യാഭ്യാസ പാരമ്പര്യം മികച്ചതായിരുന്നു. അത് മാറ്റി മറിച്ചു. വിദ്യാഭ്യാസ രംഗത്ത് ഇന്ന് കാവിവത്കരണമാണ് നടക്കുന്നത്. ശാസ്ത്ര വിദ്യാഭ്യാസം തകർന്നു. ജീൻസ് ഇട്ടാൽ കുട്ടികൾ ട്രാൻസ്ജെൻഡറുകളായി മാറുമെന്ന് പോലും പറഞ്ഞ് പരത്തുന്നു. ഡാർവിനിസം തന്നെ തെറ്റാണെന്ന് സയൻസ് പഠിച്ച കേന്ദ്രമന്ത്രി പറയുന്നു. വിദ്യാഭ്യാസത്തിൽ നിന്ന് മാനവികത ചോർന്നു പോവുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. സി.സി. ബാബു അധ്യക്ഷത വഹിച്ചു. വി. മനോജ് കുമാർ, ഡോ. കവിത സോമൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.