ഒാപറേഷൻ കോടാലി പൊളിഞ്ഞു; നായ്​ക്കളെ അഴിച്ചുവിട്ട്​ ശ്രീധരൻ രക്ഷപ്പെട്ടു

തൃശൂർ: അഞ്ച് സംസ്ഥാനങ്ങളിലെ പൊലീസ് തിരയുന്ന ഹവാല-കൊള്ളസംഘത്തലവൻ കോടാലി ശ്രീധരൻ തമിഴ്നാട് പൊലീസി​െൻറ ൈകയിൽനിന്ന് വീണ്ടും രക്ഷപ്പെട്ടു. മാസങ്ങളായി നടത്തിയ നിരീക്ഷണത്തിനൊടുവിൽ കോതമംഗലത്തെ വീട്ടിൽനിന്നും പിടികൂടാനിരിക്കെയാണ് വീട്ടിലെ നായ്ക്കളെ അഴിച്ച് വിട്ട് തമിഴ്നാട് പൊലീസി​െൻറ കണ്ണ് വെട്ടിച്ച് ഇയാൾ കടന്നത്. ഇയാളുടെ നാല് അനുചരന്മാർ പക്ഷെ, പൊലീസി​െൻറ ൈകയിൽ കുടുങ്ങി. കൂട്ടാളികളില്‍നിന്ന് കിട്ടിയ വിവരമനുസരിച്ചാണ് പൊലീസ് ഇയാളുടെ വീട്ടിലെത്തിയത്. കുഴൽപണ സംഘങ്ങളെ ആക്രമിച്ച് കൊള്ളയടിച്ച് പണം കവർന്ന് കുപ്രസിദ്ധനായ കോടാലി ശ്രീധരൻ രണ്ട് ഡസനോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കർണാടക, ഗോവ, തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ കേസുണ്ട്. ഏഴു വർഷമായി ദക്ഷിണേന്ത്യൻ പൊലീസ് സേനകൾ ഇയാൾക്ക് വേണ്ടി പലയിടത്തായി തിരച്ചിലിലാണ്. പിടി വീഴാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ, നാല് വമ്പൻ നായ്ക്കളെ അഴിച്ചുവിട്ടാണ് കോടാലി ശ്രീധരന്‍ തങ്ങളെ വിരട്ടിയതെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. അപ്രതീക്ഷിതമായി കുരച്ച് ചാടിയ കൂറ്റൻ നായ്ക്കളെ പ്രതിരോധിക്കാൻ പൊലീസ് ശ്രമിക്കുന്ന സമയത്ത് വീടി​െൻറ പിൻവശം വഴി കോടാലി രക്ഷപ്പെടുകയായിരുന്നുവേത്ര. വീടി​െൻറ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. ആവശ്യപ്പെട്ടിട്ടും തുറക്കാൻ തയാറായില്ല. ഒടുവില്‍ നാട്ടുകാരുടെയും ലോക്കല്‍ പൊലീസി​െൻറയും സഹായത്തോടെ ഗേറ്റി​െൻറ പൂട്ട് പൊളിച്ചാണ് അകത്തു കടന്നത്. 18 കൂട്ടാളികളെയാണ് പിടികൂടാനുള്ളത്. ഇതിലെ നാലുപേരാണ് കസ്റ്റഡിയിലായത്. ശ്രീധരനെ പിടികൂടാൻ തമിഴ്നാട് പൊലീസിന് കർശന നിർദേശം ലഭിച്ചതനുസരിച്ചാണ് കേരളത്തിലെ താവളത്തിലെത്തി പിടികൂടാൻ ശ്രമിച്ചത്. തമിഴ്നാട് പൊലീസിെല പതിനഞ്ചംഗ സംഘമാണ് ശ്രീധരനെ പിടികൂടാൻ എത്തിയത്. കോതമംഗലത്തെ വീട്ടിൽ ഇയാൾ അടിക്കടി എത്തുന്നതായി പൊലീസ് മനസ്സിലാക്കിയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും രജിസ്റ്റർ ചെയ്ത 22 കവർച്ചക്കേസുകളിൽ ശ്രീധരനും സംഘവും 40 കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസി​െൻറ കണക്ക്. കുഴൽപണം കടത്തുന്ന സംഘങ്ങളെയാണ് ആക്രമിക്കുന്നത്. പൊലീസ് കമീഷണറുടെ വേഷത്തിലെത്തി ഹവാല വാഹനങ്ങൾ തടഞ്ഞാണ് പണം തട്ടാറുള്ളത്. പണം കൊണ്ടുപോയത് കൊള്ളസംഘമാണെന്ന് ഹവാലക്കാർ തിരിച്ചറിയുമ്പോഴേക്കും ശ്രീധരനും സംഘവും അതിർത്തി കടന്നിട്ടുണ്ടാകും. ഒരുകാലത്ത് തൃശൂര്‍ കേന്ദ്രമാക്കി വന്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്ന കോടാലി ശ്രീധരൻ ഇപ്പോൾ കേരളത്തില്‍ പ്രവര്‍ത്തനമില്ല. എന്നാൽ, അയല്‍ സംസ്ഥാനങ്ങളില്‍ കൊള്ള നടത്തി വിശ്രമിക്കാന്‍ എത്തുന്നത് കേരളത്തിലാണെന്നാണ് പൊലീസ് പറയുന്നത്. 4500 ച.അടി വീട്; പതിനായിരം രൂപയുടെ പഴവർഗങ്ങൾ അമ്പരന്ന് തമിഴ്നാട് പൊലീസ് തൃശൂർ: കുപ്രസിദ്ധനെങ്കിലും കേരളത്തിലെ ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ള കോടാലി ശ്രീധരൻ കോതമംഗലത്തെ വീട്ടില്‍ കഴിഞ്ഞിരുന്നത് സര്‍വ വിധ സൗകര്യങ്ങളോടും ആർഭാടങ്ങളോടും കൂടി. 4500 ച.അടി വിസ്തീർണമുള്ള അത്യാധുനിക സൗകര്യങ്ങളുള്ള ആഡംബര സൗധത്തിൽ സർവസുഖസൗകര്യങ്ങളോടെയുമാണ് കോടാലി ശ്രീധരനും അനുയായികളും കഴിഞ്ഞിരുന്നത്. കഴിക്കാൻ മുന്തിരി, ആപ്പിള്‍,തുടങ്ങി മുന്തിയ ഇനത്തിലും വിലയിലുമുള്ള പതിനായിരം രൂപയുടെ പഴവർഗങ്ങൾ വീട്ടില്‍ പരിശോധന നടത്തിയ പൊലീസിന് കിട്ടി. ഉണക്കിയ പഴങ്ങളുടെ ശേഖരം വേറെയുമുണ്ട്. മാത്രമല്ല സകല സൗകര്യങ്ങളും വീട്ടില്‍ ഒരുക്കിയിരുന്നു. അഞ്ച് ലക്ഷത്തോളം മുടക്കുള്ള ജിംനേഷ്യവും വീടി​െൻറ എല്ലാ വശങ്ങളും ദൃശ്യമാകുന്ന സി.സി.ടി.വി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. മള്‍ട്ടിപ്ലക്സ് തിയറ്ററുകളും വീട്ടിൽ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.