കേരള ബ്ലാസ്​റ്റേഴ്​സ്​^എഫ്​.സി കേരള മത്സരം ഇന്ന്​

കേരള ബ്ലാസ്റ്റേഴ്സ്-എഫ്.സി കേരള മത്സരം ഇന്ന് തൃശൂർ: ദേശീയ രണ്ടാം ഡിവിഷൻ ഫുട്ബാളിൽ വ്യാഴാഴ്ച എഫ്.സി കേരളയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും. ൈവകീട്ട് നാലിന് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. ബി ഗ്രൂപ്പിലെ നാല് മത്സരം വീതം കഴിഞ്ഞപ്പോൾ മൂന്ന് ജയവും ഒരു സമനിലയുമായി 10 പോയേൻറാടെ എഫ്.സി കേരളയാണ് ഒന്നാം സ്ഥാനത്ത്. ആറ് േപായൻറുള്ള കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്താണ്. സന്തോഷ് ട്രോഫി ടോപ്പ് സ്കോറർ എം.എസ്. ജിതിൻ, പർമീന്ദർ സിങ് എന്നിവർ എഫ്.സി കേരളയിൽ തിരിച്ചെത്തുന്നുണ്ട്. വിദേശ താരങ്ങളായ ബാല, അബ്ദുൽ കരീം സില എന്നിവരും ടീമിലുണ്ട്. െഎ.എസ്.എല്ലിലും സൂപ്പർ കപ്പിലും കളിച്ച ആറുപേരാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിലുള്ളത്. സ്േറ്റഡിയത്തിലേക്ക് 2.30ന് പ്രവേശനം തുടങ്ങും. പ്രവേശനം സൗജന്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.