വിഷുവിന്​ വല്ലാതെ വിലയില്ല

തൃശൂർ: ആശ്വസിക്കാം. ഇത്തവണ വിഷു ആഘോഷത്തിന് പോക്കറ്റ് വല്ലാതെ കാലിയാകില്ല. പലവ്യഞ്ജനങ്ങൾക്കും പച്ചക്കറികൾക്കുമെല്ലാം ഇത്തവണ വിലക്കയറ്റമില്ല. ചെറുനാരങ്ങ ഒഴികെ പച്ചക്കറികളിൽ ഒന്നിനും 50 രൂപ കടന്നിട്ടില്ല. 20 രൂപയിൽനിന്ന് ഉള്ളിക്ക് 10 രൂപ കൂടി 30തിൽ എത്തി. കണി വെള്ളരിക്ക് കഴിഞ്ഞ ആഴ്ച 15 ആയിരുന്നു കിലോക്ക് വിലയെങ്കിൽ ഇപ്പോൾ 10 രൂപ കൂടിയിട്ടുണ്ട്. കാവേരി മാനേജ്‌മ​െൻറ് ബോർഡ് രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴ്നാട്ടിലെ വ്യാപാരി ഹർത്താലും ബന്ദും വിഷു എത്തും മുേമ്പ പച്ചക്കറി--പലചരക്ക് വിപണിയിൽ വൻവിലക്കയറ്റമുണ്ടാക്കുമെന്ന് ആശങ്ക ഉണ്ടായിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചില്ല. വൻ വിലക്കയറ്റത്തിന് ശേഷമാണ് ഏതാനും മാസങ്ങളായി വിലകയറാത്ത പ്രവണത കാണിക്കുന്നത്. തമിഴ്‌നാടിന് പുറമേ ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽനിന്ന് ആവശ്യത്തിൽ അധികം പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളുമെത്തിയതോടെയാണ് വിലകുറഞ്ഞത്. ലോറി വാടകയും ഉടൻ കൂട്ടുന്നതോടെ തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള അരിക്കും മറ്റ് പലചരക്കുകൾക്കും പച്ചക്കറികൾക്കുമെല്ലാം വില കൂടുമെന്ന് വ്യാപാരികൾ തന്നെ സമ്മതിക്കുന്നു. നിയന്ത്രിക്കാൻ ഒരു സംവിധാനമില്ലാത്തതിനാൽ വരും ദിവസങ്ങളിൽ വിലകയറാനും സാധ്യതയുണ്ട്. പച്ചക്കറി വില കിലോഗ്രാമിന് ചെറുനാരങ്ങ: 90 ബീൻസ്: 35 നേന്ത്രപ്പഴം: 38 പയർ: 40 തേങ്ങ: 32 ചേന: 32 വെണ്ട: 35 മുരിങ്ങ: 20 കാബേജ്: 15 കുമ്പളം നാടൻ: 25 വെളളരി: 25 മത്തങ്ങ: 16 ബീറ്റ് റൂട്ട്: 16 സവാള: 15 ഉള്ളി: 30 ഉരുളൻ: 28 മാങ്ങ: 20
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.