വ്യവസായ സ്ഥാപനങ്ങളിൽ സ്ഥിരം ജോലിയുണ്ടാവില്ല -എളമരം കരീം തൃശൂർ: കേന്ദ്ര സർക്കാറിെൻറ പുതിയ തൊഴിൽനയം തൊഴിലാളികളെ കൂടുതൽ കുരുക്കിലാക്കുന്നതാണെന്ന് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം. ബാങ്ക് എംേപ്ലായീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ (ബെഫി) സംഘടിപ്പിച്ച ബാങ്ക് ജീവനക്കാരുടെ 60 മണിക്കൂർ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥിരം, ബദലി, കാഷ്വൽ തൊഴിലിനെ കൂടാതെ നിശ്ചിതകാല ജോലി എന്ന പേരിൽ കൊണ്ടുവരുന്ന പുതിയ സംവിധാനം ആനുകൂല്യങ്ങളൊന്നും ഇല്ലാത്ത പുതിയ തൊഴിലാളി വിഭാഗത്തെ സൃഷ്ടിക്കുമെന്നും ഇതോടെ തൊഴിൽ സുരക്ഷയും ആനുകൂല്യങ്ങളും അവകാശങ്ങളും ഇല്ലാതാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണകൂട ഒത്താശയോടെ കോടികളുടെ വായ്പകൾ കരസ്ഥമാക്കിയ വമ്പന്മാർ തന്നെയാണ് അവർക്ക് വായ്പകൊടുത്ത് നഷ്ടത്തിലായ പൊതുമേഖല ബാങ്കുകളെ രക്ഷിക്കാൻ സ്വകാര്യവത്കരണം എന്ന നിർദേശവുമായി രംഗത്തുവരുന്നത്. സ്വകാര്യ ബാങ്കുകളുടെ 74 ശതമാനം ഓഹരിയും വിൽക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെയാണ് ഷെഡ്യൂൾഡ് ബാങ്കുകളായ കാത്തലിക് സിറിയൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക് തുടങ്ങിയ ബാങ്കുകൾ വിൽപനച്ചരക്കായി മാറിയത്. കലാപങ്ങളും അക്രമങ്ങളും ഉണ്ടാക്കി വ്യവസായ- വാണിജ്യ മേഖലയെ അടപ്പിക്കുകയും രാജ്യത്തിെൻറ നിലനിൽപിെൻറ നെടുംതൂണായ വ്യവസായ, കാർഷിക മേഖല സ്വകാര്യ കുത്തകകൾക്ക് ഒരുക്കി നൽകുകയുമാണ് സംഘ്പരിവാറിെൻറ ലക്ഷ്യം. 50,000 കോടി രൂപയുടെ ആസ്തിയുള്ള ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് എന്ന പൊതുമേഖല സ്ഥാപനം മോദി സർക്കാർ വിൽപനക്കുെവച്ചത് കേവലം 546 കോടി രൂപക്കാണ്. തൊഴിലാളി യൂനിയനുകൾ നടത്തിയ സമരംകൊണ്ട് മാത്രമാണ് അതിൽനിന്ന് പിൻവാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. കോർപറേഷൻ ഓഫിസിന് മുന്നിൽ തുടങ്ങിയ സത്യഗ്രഹ സമരത്തിൽ ജില്ല പ്രസിഡൻറ് ആർ. മോഹന അധ്യക്ഷത വഹിച്ചു. ബി.എം.എസ് സെക്രട്ടറി പി. വിജയകുമാർ, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എ. സിയാവുദ്ദീൻ, വഴിയോര കച്ചവട തൊഴിലാളി യൂനിയൻ സെക്രട്ടറി കെ. വേണുഗോപാൽ, ബെഫി ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ എന്നിവർ സംസാരിച്ചു. ബി.ഇ.എഫ്.ഐ ജില്ല സെക്രട്ടറി എം. പ്രഭാകരൻ സ്വാഗതം പറഞ്ഞു. ബി.ഇ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് സി.ജെ. നന്ദകുമാർ, സി.ഐ.ടി.യു നേതാക്കളായ എം.എം. വർഗീസ്, യു.പി. ജോസഫ്, പി.കെ. ഷാജൻ, ടി. സുധാകരൻ, എം.ആർ. രാജൻ, എൻ.ജി.ഒ യൂനിയൻ നേതാവ് പി.എസ്. നാരായണൻകുട്ടി തുടങ്ങിയവർ പെങ്കടുത്തു. െഎ.ബി.ഒ.എക്ക് വിമർശനം തൃശൂർ: ഒാൾ ഇന്ത്യ ബാങ്ക് ഒാഫിസേഴ്സ് അസോസിയേഷനെതിെര രൂക്ഷ വിമർശവുമായി സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം. കോർപറേഷൻ ഒാഫിസിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് ജീവനക്കാർ നടത്തുന്ന 60 മണിക്കൂർ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് ജീവനക്കാർക്കിടയിൽ ഒരു സംഘടനയുണ്ട്. ജീവനക്കാർക്ക് ഒരു ഉപകാരവും ഇല്ലാത്ത സംഘടനക്ക് കഷ്ടകാലത്തിന് ചുവപ്പുകൊടിയുമാണുള്ളത്. എ.െഎ.ബി.ഒ.എ എന്ന പേരിലുള്ള സംഘടന തൊഴിലാളികളുടെ ഒരു പ്രശ്നത്തിലും ഇടപെടാറില്ല. തൊഴിലാളിപ്രശ്നങ്ങളിൽ മാനേജ്മെൻറിനൊപ്പം നിൽക്കുന്ന നേതാക്കളാണ് സംഘടനയെ നയിക്കുന്നതെന്നും അദ്ദേഹം ആേരാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.