ജെ.ജെ ആക്ട്: സന്നദ്ധത അറിയിച്ചത്​ 88 അനാഥാലയങ്ങൾ

തൃശൂർ: ജുവനൈല്‍ ജസ്റ്റിസ് ആക്ട് (ജെ.ജെ) മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കാൻ ജില്ലയിൽ സന്നദ്ധത അറിയിച്ചത് 88 അനാഥാലയങ്ങൾ. 154 അനാഥാലയങ്ങളാണ് ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. നിയമം പാലിച്ച് മാര്‍ച്ച് 31നകം ഇത്തരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു കേന്ദ്രസര്‍ക്കാറി​െൻറ നിർദേശം. 88 സ്ഥാപനങ്ങളാണ് ഇതുപ്രകാരം സന്നദ്ധത അറിയിച്ച് എത്തിയിട്ടുള്ളത്. കുട്ടികളുടെ എണ്ണത്തിനനുസൃതമായി ജീവനക്കാർ, അടിസ്ഥാന സൗകര്യം എന്നിവയാണ് ജെ.ജെ ആക്ടില്‍ പറയുന്നത്. ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കുന്ന അനാഥാലയങ്ങള്‍ക്ക് മാത്രമെ ഫണ്ട് ലഭ്യമാകുകയുള്ളൂ. മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഫണ്ട് കിട്ടാതായതോടെ ബാക്കിയുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. നിലവില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡി​െൻറ കീഴിലാണ് സംസ്ഥാനത്തെ അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആക്ടനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചാല്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് പ്രസക്തി നഷടപ്പെടുമെന്നതിനാല്‍ കേന്ദ്ര സര്‍ക്കാറി​െൻറ നീക്കത്തെ ആശങ്കയോടെയാണ് ഈ രംഗത്തുള്ളവര്‍ വീക്ഷിക്കുന്നത്. അടച്ചുപൂട്ടേണ്ടി വരുന്ന സ്ഥാപനങ്ങളിലെ കുട്ടികളുടെ പുനരധിവാസമാണ് മറ്റൊരു പ്രധാന ആശങ്ക. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നുള്ള കുട്ടികളെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള സംവിധാനമൊരുക്കാന്‍ സാമൂഹിക നീതി വകുപ്പ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ല ശിശു സംരക്ഷണ സമിതി എന്നിവക്ക് നിർദേശം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ പഠനത്തിന് തടസ്സമാകാതെ വേണം ഇത്തരം പുനരധിവാസമെന്നും നിർദേശമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടു മൂലം അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്കായി പ്രതിമാസം രണ്ടായിരം രൂപയുടെ സ്‌കോളര്‍ഷിപ് പദ്ധതി പ്രയോജനപ്പെടുത്താനും നിർദേശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.