പട്ടിക ജാതി-പട്ടിക വർഗ പീഡന നിരോധന നിയമം പുനഃസ്ഥാപിക്കണം-ജനതാദൾ തൃശൂർ: കേന്ദ്ര സർക്കാറിെൻറ പിന്തിരിപ്പൻ നയങ്ങൾ കാരണമാണ് സുപ്രീം കോടതിയിൽ നിന്ന് ദലിത് വിരുദ്ധ സ്വഭാവമുള്ള വിധികൾ ഉണ്ടാകുന്നതെന്ന് ജനതാദൾ -എസ് ജില്ല പ്രസിഡൻറ് പി.ടി. അഷ്റഫ്. ദലിതുകൾക്ക് നേരെയുള്ള സംഘ്പരിവാർ ആക്രമണത്തിനെതിരെ ജനതാദൾ-എസ് എസ്.സി-എസ്.ടി സെൻറർ നടത്തിയ കലക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം പുനഃസ്ഥാപിക്കാനും ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശം സംരക്ഷിക്കാനും കേന്ദ്ര സർക്കാർ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്.സി-എസ്.ടി സെൻറർ ജില്ല ചെയർമാൻ എൻ.വി. രമേഷ്കുമാർ അധ്യക്ഷത വഹിച്ചു. ഐ.എ. റപ്പായി, രാഘവൻ മുളങ്ങാടൻ, വി.എൻ. നാരായണൻ, പി.എസ്. അരവിന്ദാക്ഷൻ, മോഹനൻ അന്തിക്കാട്, ഇക്ബാൽ, പ്രഫ.ടി.കെ. ഡേവിഡ്, പ്രഫ.സി.ജി. ധർമൻ, സി.ടി. ഡേവിസ്, എ.എസ്. തങ്കപ്പൻ, പി.കെ. വീരാൻകുട്ടി, ജുബുമോൻ, ജോഷി ചെറുവാളൂർ, ഓമന രമേശ്, ടി.എം. അശോകൻ, കെ.ജെ. ജനീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.