തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാരുടെ 60 മണിക്കൂർ സത്യഗ്രഹം ബുധനാഴ്ച രാവിലെ തൃശൂർ കോർപറേഷൻ ഒാഫിസ് പരിസരത്ത് തുടങ്ങും. രാവിലെ 11ന് സി.െഎ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ബെഫി അഖിലേന്ത്യ പ്രസിഡൻറ് സി.ജെ. നന്ദകുമാർ മുഖ്യാതിഥിയാകും. 13ന് ൈവകീട്ട് ആറുവരെയാണ് സത്യഗ്രഹം. ബുധനാഴ്ച ൈവകീട്ട് കവിയരങ്ങും സാംസ്കാരിക സദസ്സും സംഘടിപ്പിക്കം. കവിയരങ്ങ് രാവുണ്ണി ഉദ്ഘാടനം ചെയ്യും. ജനകീയ ബാങ്കിങ് സംരക്ഷിക്കുക, വൻകിട കിട്ടാക്കടം പിരിച്ചെടുക്കുക, എഫ്.ആർ.ഡി.െഎ ബിൽ പിൻവലിക്കുക, ബാങ്ക് സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യഗ്രഹമെന്ന് ജില്ല സെക്രട്ടറി എം. പ്രഭാകരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.