ഹോമിയോപ്പതി ദിനാചരണം

തൃശൂർ: ഹോമിയോപ്പതി വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ലോകഹോമിയോപ്പതി ദിനം ആചരിച്ചു. സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ല മെഡിക്കൽ ഓഫിസർ (ഹോമിയോപ്പതി) ഡോ.സി.ബി. വത്സലൻ അധ്യക്ഷത വഹിച്ചു. നാഷനൽ ഹെൽത്ത് മിഷൻ ജില്ല േപ്രാജക്ട് മാനേജർ ഡോ. മേജർ ടി.വി. സതീശൻ മുഖ്യാതിഥിയായി. ആരോഗ്യ സർവകലാശാല പരീക്ഷ കൺട്രോളർ ഡോ.പി.െക. സുധീർ, ഡോ. സാമുവൽ ഹാനിമാൻ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ജില്ലയിലെ മുതിർന്ന ഹോമിയോപ്പതി ഡോക്ടർമാരെ ആദരിച്ചു. ആശ പ്രവർത്തകർക്ക് ഹോമിയോപ്പതി വൈദ്യശാസ്ത്ര ബോധവത്കരണം നടത്തുന്നതിന് ഡോ.എം.എസ്. സബിത പഠന ക്ലാസ് നയിച്ചു. ഹോമിയോപ്പതി വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പദ്ധതികളിൽ സ്പെഷൽ േപ്രാജക്ട് കൺവീനർമാർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.