തൊഴിൽ മേഖലയിൽ ഹിന്ദു വർഗീയത വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമം ^ ഡോ.കെ. ഹേമലത

തൊഴിൽ മേഖലയിൽ ഹിന്ദു വർഗീയത വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമം - ഡോ.കെ. ഹേമലത തൊഴിൽ മേഖലയിൽ ഹിന്ദു വർഗീയത വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമം - ഡോ.കെ. ഹേമലത തൃശൂർ: തൊഴിൽ മേഖലയിൽ ഹിന്ദു വർഗീയത വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് സി.ഐ.ടി.യു അഖിലേന്ത്യ പ്രസിഡൻറ് ഡോ.കെ. ഹേമലത പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ.എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് കേരളയുടെ 12ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കോർപറേറ്റ്, പ്രൈവറ്റ്, പബ്ലിക് സെക്ടർ വ്യത്യാസമില്ലാതെ എല്ലായിടത്തും ഇത്തരം ശ്രമമുണ്ട്. തൊഴിലാളികളുടെ മുഴുവൻ അവകാശങ്ങളും തടഞ്ഞുവെക്കാനുള്ള നീക്കങ്ങളും നടക്കുന്നു. അർഹമായ അവകാശങ്ങൾക്കായി തൊഴിലാളികൾ പൊരുതേണ്ട സാഹചര്യമാണ്. പുതിയ തൊഴിലാളി വിരുദ്ധനയങ്ങൾ ഐ.ടി മേഖലയെ പൂർണമായും തകർക്കുന്നു. ഇന്ത്യയിൽ തൊഴിൽസ്ഥിരത ഇല്ലാത്തതിനാൽ ഐ.ടി വിദഗ്ധർ അവസരം തേടി വിദേശ രാജ്യങ്ങളിൽ അഭയം പ്രാപിക്കേണ്ട സ്ഥിതിയാണ്. വളർന്നുകൊണ്ടിരിക്കുന്ന ഐ.ടി മേഖല പൂർണമായും തകർക്കുന്ന നിലപാടാണ് കേന്ദ്രത്തിൽ നിന്നുണ്ടാകുന്നത്. സർക്കാറി​െൻറ തൊഴിലാളി വിരുദ്ധനയം തിരുത്താൻ ശക്തമായ സമ്മർദം ചെലുത്തുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു. സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് വി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ സെക്രട്ടറി കെ.കെ.എൻ. കുട്ടി, എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, ബി.എസ്.എൻ.എൽ. ഇ.യു ജനറൽ സെക്രട്ടറി സി. സന്തോഷ്കുമാർ, സി.ജി.പി.എ ജനറൽ സെക്രട്ടറി ടി.ഐ. സുധാകരൻ, സ്വാഗതസംഘം ജനറൽ കൺവീനർ വി.ഹരി എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാറി​െൻറ ആനി മസ്ക്രീൻ സ്മാരക പുരസ്കാര ജേതാവ് ടി. രാധാമണിയെ ചടങ്ങിൽ ആദരിച്ചു. പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി പി.വി. രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.