ആമ്പല്ലൂര്‍:- ദേശീയപാതയോരത്ത് വാഹനങ്ങളുടെ എൻജിന്‍ ഓയില്‍ വില്‍പന നടത്തുന്ന സ്ഥാപനത്തില്‍ വന്‍ അഗ്‌നിബാധ. 40 ലക്ഷം രൂപയുടെ നഷ്്ടം കണക്കാക്കുന്നു. അഞ്ചേരി സ്വദേശി വല്ലച്ചിറക്കാരന്‍ ബൈജുവിെൻറ ഉടമസ്ഥതയിലുള്ള തോംസണ്‍ ലൂബ്രിക്കൻറ്സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. കാല്‍ടെക്‌സ് കമ്പനിയുടെ ഡീലറായ സ്ഥാപനമാണ് പൂര്‍ണമായും കത്തിനശിച്ചത്. കഴിഞ്ഞ ദിവസം സ്്റ്റോക്ക് ഇറക്കിയ മുഴുവന്‍ ഓയില്‍ കാനുകളും അഗ്‌നിക്കിരയായതായി ബൈജു പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. പുതുക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്ന് എത്തിയ മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ്‌സ് ഒന്നരമണിക്കൂറിലേറെ പ്രയത്‌നിച്ചാണ് തീയണച്ചത്. കനത്ത പുക രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്്ടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.