കൈപറമ്പ്: ജില്ല സ്പോർട്സ് കൗൺസിലിേൻറയും ആര്‍ച്ചറി അസോസിയേഷേൻറയും നേതൃത്വത്തിലുള്ള ആര്‍ച്ചറി അമ്പെയ്ത്ത് പരിശീലന ക്യാമ്പ് മുണ്ടൂരിലുള്ള കൈപറമ്പ് പഞ്ചായത്ത് ഗ്രൗണ്ടില്‍ തുടങ്ങി. രാവിലെ 7.30 മുതല്‍ 9.30 വരെ മൂന്ന് ഘട്ടങ്ങളിലായാണ് ക്യാമ്പ് നടക്കുന്നത്. ഒന്നാംഘട്ടത്തില്‍ പ്രാവീണ്യം തെളിയിക്കുന്നവരെ തുടര്‍ന്നുള്ള ക്യാമ്പുകളില്‍ പ്രവേശിപ്പിക്കും. സംസ്ഥാന ആര്‍ച്ചറി പരിശീലകൻ എം.ആര്‍. സന്തോഷിെൻറ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. ആര്‍ച്ചറി അസോസിയേഷന്‍ ജില്ല പ്രസിഡൻറ് സി.ജെ. ജെയിംസ് അധ്യക്ഷത വഹിച്ചു. കൈപറമ്പ് പഞ്ചായത്ത് പ്രസിഡൻറ് സി.ജെ. ആേൻറാ ഉദ്ഘാടനം ചെയ്തു. ജില്ല സ്പോട്സ് കൗൺസില്‍ അംഗം സി.വി. കുരിയാക്കോസ് മുഖ്യാഥിതി ആയിരുന്നു. ജോൺസന്‍ ജോർജ്, ഡേവിഡ് ആ േൻറാ, എം.ആര്‍. സന്തോഷ്, പി.എ. സെയിന്‍, സി.ടി. പിയൂസ്, സി.ടി. ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.