ലൈഫ് പദ്ധതിക്ക് ജനകീയ പിന്തുണയുമായി പുഴക്കൽ ബ്ലോക്ക്

മുളങ്കുന്നത്തുകാവ്: പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തിയതും അല്ലാത്തതുമായ വീടുകളുടെ നിർമാണത്തിന് ജനകീയമായി സ്വരൂപിച്ച സാമഗ്രികളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലൈജു സി. എടക്കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഓഷ്യന്‍ പോളിമേഴ്സ് ഗ്രൂപ് ചെയര്‍മാന്‍ ഫിലിപ്പ് എ. മുളയ്ക്കലാണ് ഇലക്ട്രിക് പ്ലംമ്പിങിനുള്ള പൈപ്പുകള്‍, കുടിവെള്ള ടാങ്കുകള്‍ എന്നിവ ഗുണഭോക്താക്കള്‍ക്ക് സംഭാവന നല്‍കിയത്. പൂര്‍ത്തീകരിക്കാനുള്ള 41 വീടുകൾക്ക് 65 ലക്ഷം ബ്ലോക്ക് പഞ്ചായത്ത് മാറ്റിവെച്ചതിന് പുറമേയാണ് ജനകീയ പങ്കാളിത്തത്തിലൂടെ സാമഗ്രികൾ സമാഹരിക്കുന്നത്. ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് നേതൃത്വം നല്‍കിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ദീപക് പി. ഗോകുലിനെ യോഗം അനുമോദിച്ചു. മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ബെന്നി അധ്യക്ഷത വഹിച്ചു. ഓഷ്യന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഫിലിപ്പ് എ. മുളയ്ക്കല്‍, ജില്ല പ്രോജക്ട് ഡയറക്ടര്‍ എം.കെ. ഉഷ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.വി. കുരിയാക്കോസ്, രഞ്ജു വാസുദേവന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ. ഗണേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ബിജു വർഗീസ്, കെ.എച്ച്. സുഭാഷ്, കെ.ഇ. ഉണ്ണി, ഇ. വിശ്വനാഥന്‍, എം. ഹരിദാസ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ദീപക് പി. ഗോകുല്‍, പി.എന്‍. ഉണ്ണികൃഷ്ണന്‍, ഷിജു സുനില്‍കുമാര്‍, നിമ്മി ജോസ്മണി, തങ്ങലാഴി രാമചന്ദ്രന്‍, എന്‍.ജെ. മോഹനന്‍, ജോസഫ് ചുങ്കത്ത്, കെ.പി. ശാന്ത, സിന്ധു, പഞ്ചായത്ത് സെക്രട്ടറി മിനി ചന്ദ് തുടങ്ങിയര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.