തൃശൂർ: കേരള ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ രണ്ടാമത് ഫലോത്സവം വെള്ളിയാഴ്ച മുതൽ 16 വരെ ടൗൺ ഹാളിൽ നടക്കുമെന്ന് സി.ഇ.ഒ എം.യു. മുത്തു അറിയിച്ചു. കേരളത്തിെൻറ വിവിധ ഭാഗങ്ങളില്‍ വിളയുന്ന വിവിധ തരം ചക്കകള്‍ ഫലോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. മാമ്പഴം, വിവിധതരം വാഴക്കുലകള്‍, പൈനാപ്പില്‍, പേരയ്ക്ക, സപ്പോട്ട തുടങ്ങി നിരവധി ചെറുകിട ഫലവര്‍ഗങ്ങളും ഉണ്ടാകും. വിവിധ ഫലവര്‍ഗങ്ങളെ അടിസ്ഥാനമാക്കി സെമിനാറുകളും നടത്തും. ഭക്ഷ്യമേള, കാർഷികോൽപ്പന്ന റാലി, സംവാദം, ആദരവ്, പഠന ക്ലാസ് എന്നിവയും ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് നാലിന് കോർപറേഷൻ ഓഫിസിനു മുന്നിൽ നിന്നുള്ള ഫലോൽപ്പന്ന റാലി മേയർ അജിത ജയരാജൻ ഫ്ലാഗ് ഓഫ് ചെയ്യും. ശനിയാഴ്ച രാവിലെ ഒമ്പതിന് ടൗൺ ഹാളിൽ ഫലോത്സവം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യും. 16 വരെ വൈകീട്ട് മൂന്നിന് വിവിധ വിഷയങ്ങളിൽ സെമിനാർ നടക്കും. 11ന് രാവിലെ 11.30 മുതല്‍ ചക്ക സദ്യയുണ്ടാകും. ചക്ക കൊണ്ടുള്ള 16 തരം വിഭവങ്ങളാണ് സദ്യയില്‍ ഒരുക്കുക. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. 15ന് വൈകീട്ട് അഞ്ചിന് സാംസ്കാരിക സദസ്സ് സംഗീത നാടക അക്കാദമി അധ്യക്ഷ കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്യും. 16ന് വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്യും. ഓൾ കേരള ജാക്ക് ഫ്രൂട്ട് അസോസിയേഷൻ പ്രസിഡൻറ് റെജി തോമസ്, അനിയൻ മാത്യു, ജോളി ജോൺ, ത്രേസ്യ ഡയസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ദേശീയ സമ്മേളനം തൃശൂര്‍: കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ 26-ാം ദേശീയ പ്രതിനിധി സമ്മേളനം എട്ടിന് ബാംഗളൂര്‍ ഷെട്ടിഹള്ളി കഥാരംഗം ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ പത്തിന് സാഹിത്യകാരന്‍ മഞ്ജുനാഥ് നായക് ഉദ്ഘാടനം ചെയ്യും. ദേശീയ ചെയര്‍മാന്‍ പ്രഫ. പുന്നക്കല്‍ നാരായണന്‍ അധ്യക്ഷത വഹിക്കും. 'ഉപഭോക്തൃ നിയമത്തിലെ ഭേദഗതികളും ഉപഭോക്തൃസംരക്ഷണവും'വിഷയത്തില്‍ സെമിനാര്‍ ഡി.ജി. ശാന്തപ്പ ഉദ്ഘാടനം ചെയ്യും. പരാതികള്‍ നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് പ്രതികൂലമായ നിയമങ്ങളാണ് നിലവിലുള്ളതെന്ന് ഫെഡറേഷന്‍ ഭാരവാഹികൾ പറഞ്ഞു. ദേശീയ വൈസ് ചെയര്‍മാന്‍മാരായ സി.വി. ആൻറണി പ്രഫ. വെള്ളായിക്കല്‍ രവീന്ദ്രന്‍, ജോയൻറ് സെക്രട്ടറി കെ.എ. ഗോവിന്ദന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ. നന്ദകുമാര്‍, ജോര്‍ജ് തോമസ് എന്നിവർ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.