കുപ്പിവെള്ളത്തിന്​ വില എത്ര...‍?

തൃശൂർ: വില കൂട്ടുന്ന കാര്യം വേണമെങ്കിൽ പരിഗണിച്ചോ? കുറക്കുന്നതിനെക്കുറിച്ച് മിണ്ടരുത്. 12 രൂപക്ക് ഒരു ലിറ്റർ കുപ്പിവെള്ളം കിട്ടുമെന്ന ധാരണയിൽ കടകൾ കയറിയിറങ്ങിയെങ്കിലും രക്ഷയില്ല. കൂട്ടിയാൽ പിന്നെ കുറക്കില്ലെന്ന സിദ്ധാന്തം തന്നെയാണിതിന് പിന്നിൽ. ഏപ്രിൽ രണ്ടു മുതൽ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 12 രൂപയായി മാറ്റുമെന്നായിരുന്നു കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചത്. കമ്പനികള്‍ക്ക് നിർദേശം അസോസിയേഷന്‍ നല്‍കിയിരുന്നെങ്കിലും വില കുറക്കാന്‍ തയാറായിട്ടില്ല. മിക്ക കടകളിലും ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപ തന്നെയാണ് ഈടാക്കുന്നത്. വില കുറച്ചുവെന്ന് അസോസിയേഷൻ മാത്രമാണ് പറയുന്നത്. റെയിൽവേ സ്്റ്റേഷനുകളിലും ട്രെയിനുകളിലും കുപ്പിവെള്ളത്തിനു 15 രൂപയെന്നത് മാറ്റമില്ലാതെ തുടരുന്നതാണ് ആശ്വാസം. വില കുത്തനെ ഇടിഞ്ഞാലും ഉപഭോക്താക്കൾക്ക് പ്രയോജനം കിട്ടാത്തതി​െൻറ ഉദാഹരണമാണ് കുപ്പിവെള്ള വില. അസോസിയേഷ​െൻറ പ്രഖ്യാപനങ്ങൾ കടലാസിൽ മാത്രം ഒതുങ്ങുന്നുവെന്നതി​െൻറ മറ്റൊരു ഉദാഹരണവും ആണിത്. മാർച്ചിൽ ചിക്കൻ വില കുത്തനെ ഇടിഞ്ഞപ്പോൾ ഹോട്ടലിലെ ചിക്കൻ വിഭവങ്ങൾക്ക് വില കുറക്കാൻ ഹോട്ടൽ അസോസിയേഷനുകൾ നിർദേശിച്ചിരുന്നു. ഇതേ പറ്റി വാർത്ത വന്നതല്ലാതെ ഒരു കടയിൽ പോലും വിലക്കുറവ് ഉപഭോക്താവിനു ലഭിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.