പാട്ടുരായ്ക്കല്‍ ^കോലഴി റോഡ് ടാറിങിന് ആറുകോടി രൂപ

പാട്ടുരായ്ക്കല്‍ -കോലഴി റോഡ് ടാറിങിന് ആറുകോടി രൂപ തൃശൂർ: പാട്ടുരായ്ക്കല്‍ മുതല്‍ കോലഴി വരെ റോഡ് ടാറിങിന് ആറുകോടി രൂപയും കോലഴി മുതല്‍ അത്താണി വരെ ടാറിങിന് 6.5 കോടിയും അനുവദിച്ചതായി അനിൽ അക്കര എം.എൽ.എ അറിയിച്ചു. നിലവിൽ കോലഴി വരെയുള്ള ഭാഗം 15 മീറ്റര്‍ വീതിയിലും കോലഴി മുതല്‍ അത്താണി വരെ ഭാഗം 12 മീറ്റര്‍ വീതിയിലുമാണ് ടാർ ചെയ്യുന്നത്. അത്താണി മുതല്‍ പാര്‍ളിക്കാട് വരെ പ്രവൃത്തിക്ക് മൂന്നുകോടി നേരത്തേ അനുവദിച്ചിരുന്നു. തിരൂര്‍ സ​െൻറര്‍, റെയില്‍വേ സ്റ്റേഷന്‍ ജങ്ഷന്‍, വിളപ്പായ ജങ്ഷന്‍ നവീകരണത്തിന് ആസ്തി വികസന ഫണ്ടില്‍നിന്ന് മൂന്നുകോടി രൂപയും അനുവദിച്ചിട്ടുണ്ട്. പാര്‍ളിക്കാട് മുതല്‍ വാഴക്കോട് വരെയുള്ള ഭാഗം ടാറിങ് നടത്തുന്നതിന് വേണ്ടി ഏഴുകോടി രൂപയുടെ എസ്റ്റിമേറ്റും സര്‍ക്കാറി​െൻറ പരിഗണനയിലാണെന്നും എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.