ഡോ. ചുമ്മാർ ചൂണ്ടൽ അനുസ്മരണം

തൃശൂർ: നാടൻ കലക്കുേവണ്ടി വ്യവസ്ഥാപിത താൽപര്യങ്ങളോട് കലഹിച്ച ഒറ്റയാനായിരുന്നു ഡോ. ചുമ്മാർ ചൂണ്ടലെന്ന് അനുസ്മരണ സമ്മേളനം. സർക്കാർ സ്ഥാപിക്കുന്നതിന് മുമ്പ് ഫോക്ലോർ അക്കാദമി സ്ഥാപിച്ച് കാലത്തിന് മുമ്പേ നടന്ന കലാകാരനായിരുന്നു ചുമ്മാർ ചൂണ്ടലെന്ന് 24ാം ചരമവാർഷിക സമ്മേളനം അനുസ്മരിച്ചു. സാഹിത്യ അക്കാദമി സ്മൃതിമണ്ഡപത്തിൽ പി.വി. കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഡോ. ചുമ്മാർ ചൂണ്ടൽ സ്മാരക ഫോക്ലോർ സ​െൻറർ ജനറൽ സെക്രട്ടറി വിൻസ​െൻറ് പുത്തൂർ അധ്യക്ഷത വഹിച്ചു. ഷീബ ബാബു, പ്രഫ. എം. മുരളീധരൻ, പി. സുകുമാരൻ, ഡോ. സി.ടി. ജോഫി, ഡേവീസ് കണ്ണമ്പുഴ, സി. രാമചന്ദ്രമേനോൻ, എൻ. മൂസക്കുട്ടി, രാധ തിയ്യാടി, കെ.വി. ചന്ദ്രമതി, മാധവിക്കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.