തൃശൂർ: ജില്ല സഹകരണ ബാങ്കിെൻറ മൊത്തം ബിസിനസ് 10,416 കോടി രൂപയായി. എറണാകുളത്തിനു ശേഷം ബിസിനസ് 10,000 കോടി രൂപക്കു മുകളിലെത്തുന്ന രണ്ടാമത്തെ ജില്ല സഹകരണ ബാങ്കാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 5,994 കോടി രൂപയായിരുന്ന നിക്ഷേപം 6,489 കോടിയായും വായ്പ 3,858 കോടിയിൽനിന്ന് 3,927 കോടിയായും വർധിച്ചു. ഇൗ വർഷം 5.18 കോടി രൂപയാണ് അറ്റ ലാഭം. മുൻ വർഷം 1.08 കോടിയായിരുന്നു. കിട്ടാക്കടം കൃത്യമായി കണക്കാക്കിയിട്ടില്ല. 8.75 ശതമാനത്തിനും 9.25 ശതമാനത്തിനും ഇടക്കായിരിക്കുമെന്നാണ് ഏകദേശ കണക്കെന്ന് അഡ്മിനിസ്ട്രേറ്റർ ടി.കെ. സതീഷ് കുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മിതമായ പലിശ നിരക്കിൽ 'െഎശ്വര്യ'എന്ന പേരിൽ ഭവന, വാഹന, ഗൃഹോപകരണ വായ്പ നൽകും. വ്യക്തമായ ആവശ്യം കാണിക്കാതെ വസ്തു ഇൗടിന്മേൽ അപേക്ഷിക്കുന്ന വായ്പ പരമാവധി 25 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് തീരുമാനിച്ചു. ഒരു വസ്തുവിെൻറ ഇൗടിൽ ഒരാൾക്കു മാത്രമേ വായ്പ അനുവദിക്കൂ. സ്വയം തൊഴിൽ സംരംഭകർക്കും ചെറുകിട വ്യാപാരികൾക്കും ദിവസ കലക്ഷൻ അടിസ്ഥാനത്തിൽ നിക്ഷേപ പദ്ധതിയും അതുവഴി വായ്പയും നൽകാൻ പദ്ധതിയുണ്ട്. ഇതിനായി 35 ദിവസ കലക്ഷൻ ഏജൻറുമാരെ നിയമിക്കും. 2018-19 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ വിവിധ ആവശ്യത്തിന് 4,000 കോടി രൂപ അധികമായി ലഭ്യമാക്കുമെന്ന് ജനറൽ മാനേജർ ഡോ. എം. രാമനുണ്ണി അറിയിച്ചു. മാലിന്യ നിർമാർജനം, കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണം തുടങ്ങി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വിവിധ കൂട്ടായ്മകളുടെയും പദ്ധതികൾക്ക് സാമ്പത്തിക പിന്തുണ നൽകും. അഡ്മിനിസ്ട്രേറ്ററുടെ നിയന്ത്രണത്തിലുള്ള സമിതി ചുമതലയേറ്റ ശേഷം കിട്ടാക്കടം പരമാവധി കുറഞ്ഞിട്ടുണ്ട്. കിട്ടാക്കടം, മൂലധന പര്യാപ്തത എന്നിവയുെട കാര്യത്തിൽ റിസർവ് ബാങ്കിെൻറ വ്യവസ്ഥ പാലിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഇൻസെൻറീവ്, ഡിവിഡൻറ് ഇനങ്ങളിൽ 12 കോടി രൂപയോളം വിതരണം ചെയ്തു. അവശതയും രോഗവും മറ്റും അനുഭവിക്കുന്ന 450 വ്യക്തികൾക്ക് പ്രത്യേക അദാലത്തിലൂടെ നാലര കോടി രൂപയുടെ സഹായം എത്തിച്ചു. മുൻ ഭരണസമിതിയുടെ കാലത്ത് വായ്പകളിൽ ക്രമക്കേട് കാണിച്ചവർക്കെതിരെ നടപടിയുണ്ടാവുമെന്ന് അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. ഡെപ്യൂട്ടി ജനറൽ മാനേജർ പി.ആർ. രവിചന്ദ്രനും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.