മെഡി. കോളജിൽ തുറന്നുകൊടുക്കാത്ത ​െഎ.സി.യു വാർഡ്​ നശിക്കുന്നു

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മൾട്ടി ഡിസിപ്ലിനറി ഐ.സി.യുവിന് സമീപത്തെ വാർഡ് തുരുമ്പെടുത്ത് നശിക്കുന്നു. പണിപൂർത്തിയായിട്ടും വാർഡ് ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. ജീവനക്കാരില്ലെന്ന കാരണമാണ് വാർഡ് തുറക്കാതിരിക്കാൻ കാരണം പറയുന്നത്. ആധുനിക സജ്ജീകരണമുള്ള വാർഡ് നിലവിൽ ആക്രി സാധനങ്ങൾ സൂക്ഷിക്കാനുള്ള ഇടമാക്കി മാറ്റിയിരിക്കുകയാണ്. 2015ൽ 14.97 കോടി െചലവഴിച്ച് രണ്ട് തീവ്ര പരിചരണ യൂനിറ്റുകൾ ( ഐ.സി.യു ) ആശുപത്രിയിൽ തുറന്നിരുന്നു. ഐ.സി.യുവിലെ തിരക്ക് കുറക്കുകയെന്ന ലക്ഷ്യത്തിലാണ് ഇവയോട് അനുബന്ധിച്ച് മറ്റൊരു വാർഡ് നിർമിച്ചത്. തീവ്രപരിചരണ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് രോഗശമനം ഉണ്ടായാൽ ഇത്തരം വാർഡിലേക്ക് മാറ്റി അടിയന്തര പ്രാധാന്യമുള്ള മറ്റു രോഗികളെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുക എന്നലക്ഷ്യത്തോെടയാണ് കോടികൾ ചെലവിട്ട് വാർഡ് നിർമിച്ചത്. സ്ഥല സൗകര്യവും ആവശ്യമായ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്്. ആധുനിക സൗകര്യമുള്ള 30 കട്ടിലും ബെഡുകളും േട്രാളികളും മറ്റു ഫർണിച്ചറുകളുമടക്കം നശിച്ചുപോകുന്ന അവസ്ഥയാണുള്ളത്. ക്ലാസ് മുറി, ഡോക്ടേഴ്സ് മുറി, നഴ്സിങ് സ്റ്റേഷൻ, സ്േറ്റാർമുറി എന്നിവയും വാർഡിലുണ്ട്. സ്ഥല സൗകര്യവും ആവശ്യമായ ഉപകരണങ്ങളും ഉണ്ടായിട്ടും ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് വാർഡ് തുറക്കാതിരിക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരത്തോളം കിടപ്പുരോഗികളെ പ്രേവശിപ്പിക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. എന്നാൽ മൂവായിരത്തിലധികം കിടപ്പുരോഗികളാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. ഇതോടെ ഭൂരിഭാഗം രോഗികൾക്കും ബെഡ് കിട്ടാതെ നിലത്തു കിടക്കേണ്ട ഗതികേടാണുള്ളത്. ഈ സാഹചര്യത്തിൽ വാർഡ് തുറന്നു നൽകിയാൽ അത് രോഗികൾക്ക് ഏറെ ആശ്വാസകരമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.