തൃശൂർ: വീടുകളിൽ കൃഷി ചെയ്യുന്ന പച്ചക്കറികളും പഴങ്ങളും ആയുർവേദ സസ്യങ്ങളും ആപ്പിലാക്കി സ്വകാര്യ സ്ഥാപനം. വീടുകളിലെ മട്ടുപ്പാവിലും അടുക്കള തോട്ടത്തിലും ഉണ്ടാക്കുന്ന ഇവ ഇടനിലക്കാരില്ലാതെ വിൽക്കാനും വാങ്ങാനും സഹായിക്കുക എന്നതാണ് ലക്ഷ്യം. ഒല്ലൂർ കേന്ദ്രമായുള്ള ജി ഗേറ്റ് ടെക്നോളജീസ് ആണ് 'ജി സ്റ്റോർ' എന്ന പേരിൽ ആപ്പ് തുടങ്ങിയത്. പ്ലേ സ്റ്റോറിൽനിന്നും ആപ്പ് സ്റ്റോറിൽ നിന്നും ജി സ്റ്റോർ സെല്ലർ, ജി സ്റ്റോർ ബയർ എന്ന പേരില്‍ ആപ്പ് ഡൗൺലോഡ് ചെയ്യാമെന്ന് ജി ഗേറ്റ് ടെക്നോളജീസ് ഡയറക്ടർ ജെഫിൻ ജോർജ് പറഞ്ഞു. ഒരാൾക്ക് താൻ കൃഷി ചെയ്യുന്ന പച്ചക്കറികളും പഴങ്ങളും ഇതിൽ പരിചയെപ്പടുത്താം. വില ഇടാം. താൽപര്യമുള്ളവർക്ക് വിലപേശി വാങ്ങാം. കൃഷി ചെയ്യുന്ന പച്ചക്കറികൾക്കും പഴങ്ങൾക്കും വിപണി കണ്ടെത്താെമന്ന് ജെഫിൻ ജോർജ് പറഞ്ഞു. വിഷമില്ലാത്ത ഇനങ്ങൾ വാങ്ങാനും വിൽക്കാനും കഴിയുമെന്നാണ് ഇതിെൻറ ഫലം. കഴിഞ്ഞ ഡിസംബറിലാണ് ആപ്പ് തുടങ്ങിയത്. ഇതിനകം നിരവധി പേർ ഉപയോഗിച്ചു തുടങ്ങി. അഭിഭാഷകർ, ഡോക്ടർമാർ തുടങ്ങിയവരടക്കം ഇൗ ആപ്പിലൂടെ ക്രയവിക്രയം ചെയ്യുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ആപ്പ് ജനകീയമായാൽ പരസ്യങ്ങൾ കിട്ടിതുടങ്ങുമെന്നും അതുവഴിയുണ്ടാകുന്ന വരുമാനമാണ് ജി ഗേറ്റ് ടെക്നോളജീസിെൻറ ലാഭമെന്ന് ജെഫിൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.