ജോസ്​ ചിറമേൽ അനുസ്​മരണം ഇന്ന്​

തൃശൂർ: അകാലത്തിൽ െപാലിഞ്ഞ നാടകപ്രതിഭ േജാസ് ചിറമേലി​െൻറ 11ാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ബുധനാഴ്ച സംഗീത നാടക അക്കാദമി കെ.ടി. മുഹമ്മദ് തിയറ്ററിൽ നടക്കും. വൈകീട്ട് 5.30ന് സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യും. 'നാടകവും സമകാലീന സമസ്യകളും' എന്ന വിഷയത്തിൽ ജെ. ശൈലജ സ്മാരക പ്രഭാഷണം നടത്തും. സി. രാവുണ്ണി അധ്യക്ഷത വഹിക്കും. സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ മുഖ്യാതിഥിയാവും. കാലിക്കറ്റ് സർവകലാശാല ലിറ്റിൽ തിയറ്റർ 'മരണമാച്ച്' എന്ന നാടകം അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.