കുന്നംകുളം: ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ബുധനാഴ്ച മരത്തംകോട് തുടങ്ങും. മൂന്ന് സ്കൂളുകളിലായി ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും. 110 സ്കൂളുകളിൽ നിന്ന് 208 ഇനങ്ങളിൽ 3000 ഒാളം വിദ്യാർഥികൾ പെങ്കടുക്കും. ആദ്യദിനത്തിൽ പ്രവൃത്തി പരിചയം, ഗണിതം, െഎ.ടി, വ്യാഴാഴ്ച സയൻസ്, സോഷ്യൽ സയൻസ്, െഎ.ടി എന്നിവയാണ് നടക്കുക. മരത്തംകോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, എം.പി.എം.യു.പി സ്കൂൾ, എം.ജി.എം.എൽ.പി സ്കൂൾ എന്നിവിടങ്ങളാണ് വേദി. രാവിലെ ഒമ്പതിന് ഡോ. പി.കെ. ബിജു എം.പി ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ മുഖ്യാതിഥിയാകും. വ്യാഴാഴ്ച വൈകീട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ ഉദ്ഘാടനം ചെയ്യും. 'റോൾ ദി ബോൾ ചലഞ്ച്' കുന്നംകുളം: ഫിഫ അണ്ടർ 17 വേൾഡ് കപ്പിെൻറ പ്രചരണാർഥം തൃശൂർ നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ 'റോൾ ദി ബോൾ ചലഞ്ച്' എന്ന പേരിൽ കുന്നംകുളം മുതൽ തൃശൂർ വരെ റോഡ് ഷോ സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. യുവകേന്ദ്ര യൂത്ത് വളൻറിയർ ഷഹനാഫ് ഒറ്റപ്പിലാവ് അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ വി.എസ്. സന്തോഷ്, ലതീഷ് ആർ. നാഥ്, ജ്യോതിസ് ജെയിംസ്, പി.ബി. വിവേക്, എ.എസ്. മെജോ, ജോയ്സ് ജോയ്, സിമോൻ മാത്യു, റിജോ, ടി.എ. റഫീഖ് എന്നിവർ നേതൃത്വം നൽകി. വിവിധ ക്ലബ്ബുകൾ, സ്കൂൾ, പഞ്ചായത്തുകൾ എന്നിവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബുധനാഴ്ച വൈകീട്ട് മൂന്ന് മുതൽ ഏഴ് വരെ കുന്നംകുളം നഗരസഭ ഒാഫിസിന് മുന്നിൽ 'വൺ മില്യൻ ഗോൾ' പരിപാടി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.