വൃക്ക മാറ്റിവെക്കാൻ കരുണകാത്ത്​ ദില്‍

ആമ്പല്ലൂര്‍-: വൃക്കകള്‍ തകരാറിലായ ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു. പുതുക്കാട് തെക്കെതൊറവ് ചെറായി കുമാര​െൻറ മകന്‍ ദില്‍ (50) ആണ് സുമനസ്സുകളുടെ കരുണ തേടുന്നത്. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദില്ലി​െൻറ വൃക്ക മാറ്റിവെക്കുന്നതിന് 20 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാലു സ​െൻറിലെ കൊച്ചുവീട്ടില്‍ താമസിക്കുന്ന ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതല്ല. കുടുംബത്തെ സഹായിക്കാൻ മന്ത്രി സി. രവീന്ദ്രനാഥ് രക്ഷാധികാരിയായി നാട്ടുകാര്‍ ചികിത്സ സഹായനിധി രൂപവത്കരിച്ചു. സി.കെ. ദില്‍ ചികിത്സ സഹായ നിധിയുടെ പേരില്‍ എസ്.ബി.ഐ തൊറവ് ശാഖയില്‍ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 37120625886. ഐ.എഫ്.എസ് കോഡ്: SBIN0008675. ഫോണ്‍: 9388919091, 9947203813.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.