തൃശൂർ: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാളിെൻറ പ്രചാരണാർഥം സംഘടിപ്പിക്കുന്ന 'വൺ മില്യൺ ഗോൾ' പരിപാടിയുടെ പ്രചാരണത്തിന് ഇൗമാസം 27ന് നാടാകെ ഗോളടി. ജില്ലാതല ഗോൾ കിക്ക് വൈകീട്ട് മൂന്നുമുതൽ ഏഴുവരെ തേക്കിൻകാട് മൈതാനിയിലെ തെക്കേഗോപുരനടയിൽ നടക്കും. പഞ്ചായത്ത് തലത്തിൽ രണ്ട് കേന്ദ്രങ്ങളിൽ വീതം കാമ്പയിൻ സംഘടിപ്പിക്കും. വിദ്യാലയങ്ങളിൽ വൈകീട്ട് മൂന്നുമുതൽ മുതൽ നാലുവരെയാണ് ഗോളടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി കേരളത്തിൽ 10 ലക്ഷം ഗോളടിക്കുകയും ഇതിലൂടെ വ്യത്യസ്ത പ്രായത്തിലുള്ളവരിലേക്ക് ലോകകപ്പിെൻറ പ്രചാരണം എത്തിക്കുകയുമാണ് ലക്ഷ്യം. ഇതിനായി ഗ്രാമപഞ്ചായത്തുകൾ 2000 ഗോൾ, മുനിസിപ്പാലിറ്റികൾ 10,000 ഗോൾ, കോർപറേഷനുകൾ 15,000 ഗോൾ എന്നിങ്ങനെ സ്കോർ ചെയ്യണം. ഓരോ കേന്ദ്രത്തിലും ഗോളുകളുടെ ഏണ്ണം തിട്ടപ്പെടുത്താൻ വളൻറിയർ ഉണ്ടാകും. പൊനാൽറ്റി സ്പോട്ടിൽനിന്നാണ് കിക്ക് എടുക്കേണ്ടത്. ഓരോ മിനിറ്റിലും ഓരോ കേന്ദ്രത്തിലും കുറഞ്ഞത് നാല് ഗോളെങ്കിലും സ്കോർ ചെയ്യണം. ഏറ്റവും കൂടുതൽ ഗോളടിക്കുന്ന സ്ഥാപനത്തിന് സമ്മാനം നൽകും. ഓരോ ജില്ലയിലും ഗോൾ അടിക്കുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന രണ്ടുപേർക്ക് വീതം ഫിഫ അണ്ടർ 17 ലോകകപ്പിലെ കൊച്ചിയിൽ നടക്കുന്ന മത്സരം കാണാൻ അവസരം നൽകും. ലോകകപ്പിന് മുന്നോടിയായി എത്തുന്ന ദീപശിഖ പ്രയാണത്തിന് അടുത്തമാസം അഞ്ചിന് വൈകുന്നേരം 3.30ന് പെരുമ്പിലാവിൽ വരവേൽപ് നൽകും. എറണാകുളത്തേക്ക് തിരിക്കുന്ന പ്രയാണത്തിന് ആറിന് രാവിലെ 9.30ന് ചാലക്കുടിയിൽ യാത്രയയപ്പ് നൽകും. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, നെഹ്റു യുവകേന്ദ്ര, യൂത്ത് വെൽഫെയർ ബോർഡ്, നാഷനൽ സർവിസ് സ്കീം, സ്കൂൾ സംഘടനകൾ, വിദ്യാഭ്യാസ വകുപ്പ്, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, കായിക സംഘടനകൾ, ഫുട്ബാൾ േപ്രാത്സാഹിപ്പിക്കുന്ന പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, ഗ്രൗണ്ട് അധികാരികൾ, സാങ്കേതിക വിദഗ്ധൻ എന്നിവരുടെ സഹകരണത്തോടയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. കലക്ടറേറ്റിൽ പി.കെ. ബിജു എം.പിയുടെ അധ്യക്ഷതയിൽ ഗോൾ കാമ്പയിൻ യോഗം ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.