തൃശൂർ മൃഗശാലയിൽ ഇറാഖിെൻറ ദേശീയ പക്ഷിയും

തൃശൂർ: തൃശൂർ മൃഗശാലയിലെ അന്തേവാസിയായി ഇറാഖി​െൻറ ദേശീയ പക്ഷി ചുകാർ പാർട്രിജ്. അധികം വലുപ്പമില്ലാതെ, കോഴിക്ക് സമാനമായ തവിട്ടുനിറത്തിലുള്ള പക്ഷിയെ ശനിയാഴ്ച വൈകീട്ടോടെയാണ് തൃശൂർ മൃഗശാലയിലെത്തിച്ചത്. ചുണ്ടും കാലുകളും ഇളം ചുവപ്പ് നിറത്തിലും കണ്ണിനോട് ചേർന്ന് കഴുത്തോളം കറുത്ത വരയും തലയും കഴുത്തുമടങ്ങുന്ന ഭാഗം വെളുപ്പുമാണ്. പരുന്തുകളുടെ ചിറകിന് സമാനമാണ് ഇതി​െൻറ ചിറകുകൾ. കോടനാടുനിന്ന് 13 എണ്ണത്തിനെയാണ് തൃശൂരിലെത്തിച്ചത്. സംസ്ഥാനത്ത് ഇപ്പോൾ തൃശൂരിൽ മാത്രമാണ് ഇവയുള്ളത്. പാകിസ്താ​െൻറയും ദേശീയ പക്ഷിയാണ് ഇത്. തൃശൂർ സൂപ്രണ്ട് രാജേഷി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് കോടനാടുനിന്ന് ഇവയെ ഇവിടെയെത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.