ജീർണിച്ച സമൂഹത്തിൽ ഉന്നതമായ പത്രപ്രവർത്തനം പ്രതീക്ഷിക്കരുത്​ ^ബി.ആർ.പി. ഭാസ്​കർ

ജീർണിച്ച സമൂഹത്തിൽ ഉന്നതമായ പത്രപ്രവർത്തനം പ്രതീക്ഷിക്കരുത് -ബി.ആർ.പി. ഭാസ്കർ തൃശൂർ: ഉന്നതമായ പത്രപ്രവർത്തനം നടപ്പാകണമെന്ന് പ്രതീക്ഷിക്കാൻ ജീർണിച്ച സമൂഹത്തിന് അവകാശമില്ലെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.ആർ.പി. ഭാസ്കർ. സമൂഹത്തി​െൻറ പ്രതിഫലനം പത്രപ്രവർത്തനത്തിലുമുണ്ട്. ദൃശ്യമാധ്യമങ്ങളുെട മത്സരാധിഷ്ഠിത വരവോടെ പത്രപ്രവർത്തനത്തി​െൻറ മൂല്യച്യുതി പ്രകടമാണ്. ഇന്നത്തെ സമൂഹത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വക്കം മൗലവി നവോത്ഥാന പഠന കേന്ദ്രം സംഘടിപ്പിക്കുന്ന 'കേരള നവോത്ഥാനം: പുതുവഴികൾ തേടി' പ്രഭാഷണ പരമ്പരയിൽ 'മൂല്യാധിഷ്ഠിത പത്രപ്രവർത്തനത്തി​െൻറ ഉയർച്ചയും താഴ്ചയും' വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നവോത്ഥാനത്തി​െൻറ രാഷ്ട്രീയ ഫലമാണ് 1957ലെ കമ്യൂണിസ്റ്റ് സർക്കാറെങ്കിൽ ആ സർക്കാറിന് താഴെയിറങ്ങേണ്ടിവന്നതാണ് നവോത്ഥാനത്തി​െൻറ അപചയത്തി​െൻറ ആരംഭം. അതിലേക്ക് നയിച്ച പല കാരണങ്ങളിൽ പ്രധാനം അമേരിക്കൻ ചാര സംഘടനയായ സി.െഎ.എ നടത്തിയ ഇടപെടലുകളായിരുന്നു. അന്ന് അവരുടെ പ്രവർത്തനത്തി​െൻറ വലിയ ഗുണഫലം പറ്റിയത് ഇന്നത്തെ ഒരു പ്രധാന പത്രമാണ്. വാർത്തകളുടെ പ്രാദേശികവത്കരണവും താരാരാധനയും മറ്റുമായി പത്രപ്രവർത്തനത്തി​െൻറ ഗൗരവ മുഖം ചോർത്തിയത് സി.െഎ.എയുടെ മാധ്യമ ഇടപെടലുകളുടെ ഫലമായിരുന്നു. അപ്പോഴും അച്ചടി, ദൃശ്യ മാധ്യമങ്ങൾ ചില നിയന്ത്രണങ്ങളോടെ പ്രവർത്തിച്ചപ്പോൾ അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ച് ആവിർഭവിച്ച നവമാധ്യമങ്ങൾ ഇന്ന് എന്തും പറയാമെന്ന മൂല്യച്യുതിയിൽ എത്തിനിൽക്കുന്നു. ആദിവാസികളുടെ ഭൂമി പ്രശ്നവും ദലിതുകൾ നേരിടുന്ന ഭൂമി അടക്കമുള്ള വിഷയങ്ങളും സ്ത്രീകൾ നേരിടുന്ന സവിശേഷ പ്രശ്നങ്ങളും ഇന്ന് രാഷ്ട്രീയ പാർട്ടികളുടെ അജണ്ടയിലില്ല. ഇത്തരം മേഖലകളിൽ സാമൂഹികമായ ഒരു പരിഷ്കാരവും വേണ്ടെന്ന അലിഖിത ധാരണയിൽ രാഷ്ട്രീയ പാർട്ടികൾ എത്തിയെന്നും ബി.ആർ.പി. ഭാസ്കർ പറഞ്ഞു. സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ നടന്ന പരിപാടിയിൽ വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് പ്രസിഡൻറ് പ്രഫ. വി.കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ എ. സുഹൈർ ആമുഖം അവതരിപ്പിച്ചു. സെക്രട്ടറി ഡോ. കായംകുളം യൂനുസ് സ്വാഗതവും കെ. ജയരാജൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.