തൃശൂര്‍: സീനിയര്‍ സിറ്റിസണ്‍സ് ഫ്രൻഡ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ല സമ്മേളനം ഇൗമാസം 26ന് 10ന് സാഹിത്യ അക്കാദമി ഹാളില്‍ നടക്കും. മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്യും. മെയിൻറനന്‍സ് ട്രൈബ്യൂണല്‍ പ്രവര്‍ത്തനം വേഗത്തിലാക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മുതിര്‍ന്നവര്‍ക്കുള്ള ഫണ്ടുകള്‍ വക മാറ്റി ചെലവഴിക്കുന്നത് തടയുക, ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിക്കും. വാര്‍ത്തസമ്മേളനത്തില്‍ ഇ.സി. പത്മരാജന്‍, ടി.വി. സുധാകരന്‍, എന്‍. കനകന്‍, പി.പി. ബാലന്‍ എന്നിവര്‍ പങ്കെടുത്തു. നഗുലനാഥനെ ആദരിക്കുന്നു തൃശൂർ: ദി ഓപണ്‍ ഇൻറര്‍നാഷനല്‍ യൂനിവേഴ്സിറ്റി ഫോര്‍ കോംപ്ലിമെൻററി മെഡിസിെൻറ അംഗീകാരമുള്ള മെഡിസിൻ ആൾട്ടർനേറ്റിവ് മാര്‍ഷല്‍ ആര്‍ട്സ് ബഹുമതി (കസാഖ്സ്താന്‍) ലഭിച്ച കെ. നഗുലനാഥനെ തൃശൂര്‍ പൗരാവലി ആദരിക്കുന്നു. ഇൗ മാസം 25ന് വൈകീട്ട് നാലിന് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ പുരുഷന്‍ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍ അധ്യക്ഷത വഹിക്കും. ലളിതകല അക്കാദമി ചെയര്‍മാന്‍ ടി.എ. സത്യപാല്‍ ഉപഹാരവും തേറമ്പില്‍ രാമകൃഷ്ണന്‍ പ്രശസ്തിപത്രവും സമര്‍പ്പിക്കും. വാര്‍ത്തസമ്മേളനത്തില്‍ എം.സി. തൈക്കാട്, പി. സതീശ്കുമാര്‍, സുരേഷ് മേനോന്‍, കെ.ബി. പ്രേംകുമാര്‍ എന്നിവര്‍ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.