ദേശീയപാത നിർമാണം: തൊഴിലാളി സമരം ഒത്തുതീർന്നു

പട്ടിക്കാട്: മണ്ണുത്തി- വടക്കുഞ്ചേരി ആറുവരിപ്പാത നിർമാണ തൊഴിലാളികൾ കഴിഞ്ഞ മാസം മുതൽ നടത്തിവന്ന സമരം ഒത്തുതീർപ്പായി. മേയ് മുതലുള്ള ശമ്പള കുടിശ്ശിക ഉടൻ അക്കൗണ്ടിലേക്ക് നൽകുമെന്ന് കെ.എം.സി കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് ലഭിച്ചതായി തൊഴിലാളികൾ പറഞ്ഞു. നൂറോളം തൊഴിലാളികളാണ് പണി നിർത്തിവെച്ച് സമരം ചെയ്തിരുന്നത്. 60,000 മുതൽ ഒന്നരലക്ഷംവരെ ശമ്പള കുടിശ്ശിക ലഭിക്കാനുള്ളവരുണ്ട്. പണം ലഭിച്ചാൽ നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലാണ് ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾ. മെക്കാനിക്കൽ, ഡ്രൈവർമാർ, മറ്റ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കാണ് ശമ്പളം ലഭിക്കാത്തത്. ബാങ്ക് വായ്പ അടിയന്തരമായി ലഭിക്കാനുള്ള നടപടികൾ ഊർജിതപ്പെടുത്തിയതായി കമ്പനി അറിയിച്ചു. ഈമാസം തന്നെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് കമ്പനി അധികൃതരുെട ശ്രമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.