അഭിഭാഷക​െൻറ മുൻകൂർ ജാമ്യം തിങ്കളാഴ്ച

തൃശൂർ: യുവ എൻജിനീയറുടെ കൈകൾ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ പ്രതിയായ അഭിഭാഷകൻ അയ്യന്തോൾ സ്വദേശി ജ്യോതിഷി​െൻറ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ഇയാൾ സംസ്ഥാനം വിട്ടുവെന്നാണ് പൊലീസിന് ലഭിച്ച സൂചന . ഇതിനിടെ അഭിഭാഷകനെ കേസിൽ കുടുക്കിയതാണെന്ന പൊലീസിേൻറതെന്ന ശബ്ദരേഖ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പൊലീസുകാരനും, മെഡിക്കൽ കോളജിലെ ഡോക്ടറുമായുള്ള സംഭാഷണമാണ് പ്രചരിക്കുന്നത്. തൃശൂരിലെ ഒരു വ്യവസായിയുടെ നിർബന്ധമാണ് അഭിഭാഷകനെ കേസിൽ ഉൾപ്പെടുത്തിയതെന്നും, മെഡിക്കൽ കോളജിലെ പൊലീസ് സർജനായുള്ള ബന്ധുവിനോടുള്ള വിരോധവും അഭിഭാഷകനെ കേസിൽ കുടുക്കാനിടയാക്കിയതെന്നാണ് ഫോൺ സംഭാഷണത്തിലുള്ളത്. ഉത്രാടനാളിൽ ശക്തൻ നഗറിലെ ഷോപ്പിങ് മാളിന് മുന്നിൽ വാഹനം മാറ്റിയിടുന്നതിന് ഹോണടിച്ചതിന് അഭിഭാഷകൻ ക്വട്ടേഷൻ നൽകിയെന്നാണ് കേസ്. കൂർക്കഞ്ചേരി സ്വദേശിയും എൻജിനീയറുമായ ഗിരീഷി​െൻറ കൈകളാണ് ഗുണ്ടകൾ തല്ലിയൊടിച്ചത്. ഗുണ്ടകളെ അറസ്റ്റ് ചെയ്തതിൽ നിന്നാണ് ക്വട്ടേഷൻ വിവരം ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.