കാസിനോ ഹോട്ടലിൽ തീപിടിത്തം; ആളപായമില്ല

തൃശൂര്‍: നഗരത്തിലെ ആഡംബര ഹോട്ടലിൽ തീപിടിത്തം. കൊക്കാലെ ടി.ബി റോഡിലുള്ള ഹോട്ടല്‍ കാസിനോയിലാണ് തീപിടിത്തം. വൈകീട്ട് അഞ്ചേകാലോടെയാണ് അപകടം. ഹോട്ടലിലെ പഴയ േബ്ലാക്കില്‍ മൂന്നാം നിലയിലെ ആള്‍പാര്‍പ്പില്ലാത്ത മുറിയിലാണ് തീ പടർന്നത്. കാരണം വ്യക്തമല്ല. പഴയ ഫര്‍ണിച്ചറുകളും ഉപയോഗശൂന്യമായ കിടക്കകളും സൂക്ഷിച്ച മുറിയായിരുന്നു ഇത്. വിവരമറിഞ്ഞ് തൃശൂര്‍ അഗ്നിശമന സേന വിഭാഗം യൂനിറ്റ് വാഹനങ്ങളും ജീവനക്കാരും എത്തിയിരുന്നു. ഹോട്ടലിലെ മുഴുവന്‍ താമസക്കാരെയും സുരക്ഷിതമായി പുറത്തേക്ക് മാറ്റിയശേഷം മൂന്നാം നിലയിലെ ജനൽചില്ല് പൊളിച്ചാണ് തീയണച്ചത്. കനത്ത പുക തീയണക്കാൻ തടസ്സമായി. ഒന്നരമണിക്കൂറെടുത്താണ് തീയണച്ചത്. സ്റ്റേഷന്‍ ഒാഫിസര്‍ എ.എന്‍. ലാസറി​െൻറ നേതൃത്വത്തില്‍ അസി.സ്റ്റേഷന്‍ ഓഫിസര്‍ ബാബു, ബല്‍റാം ബാബു, അനില്‍കുമാര്‍, പോള്‍ ഡേവിഡ്, ഫയര്‍മാന്‍മാരായ ലൈജു, ജോണ്‍ ബ്രിട്ടോ, ഷിജി, സന്തോഷ്, അരുണ്‍ജിത്ത്, രഞ്ജിത്ത് പാപ്പച്ചന്‍, അജു എന്നിവരാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.