കൊച്ചിൻ ദേവസ്വം ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു

മണ്ണുത്തി: പടിഞ്ഞാറെ വെള്ളാനിക്കരയില്‍ ൈകയേറിയിരുന്ന കൊച്ചിൻ ദേവസ്വം ബോർഡി​െൻറ ഭൂമി ഒഴിപ്പിച്ചെടുത്തു. മാറ്റാമ്പുറം കുളം അടക്കമുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള നെട്ടിശേരി ദേവസ്വത്തി​െൻറ 26 സ​െൻറ് ഭൂമിയാണ് ൈകയേറിയിരുന്നത്. നെട്ടിശേരി ദേവസ്വം ഓഫിസര്‍ കെ.കെ. ബാബു സ്ഥലം ഏറ്റെടുത്തു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്‌പെഷല്‍ തഹസില്‍ദാര്‍ ബിന്ദു, റവന്യൂ ഇന്‍സ്‌പെക്ടര്‍ ബിജു, സര്‍വെയര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ൈകയേറ്റം ഒഴിപ്പിച്ചത്. നെട്ടിശേരി ദേവസ്വം ഉപദേശകസമിതി പ്രസിഡൻറ് ശശിധരന്‍, മാടക്കത്തറ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡംഗവുമായ വി.എസ്. ഗോപി, സാക്ഷരതാമിഷന്‍ പ്രേരക് കെ.എന്‍. കുമാരി എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.