റോഹിങ്ക്യന്‍ വിഷയത്തില്‍ കേന്ദ്രം നിലപാട് തിരുത്തണം- കെ. വേണു തൃശൂര്‍: ഇന്ത്യയിലേക്ക് അഭയാർഥികളായി വരുന്നവരെ സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതാണ് പാരമ്പര്യമെന്നും അതിന് കടകവിരുദ്ധമായ നിലപാടാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും എഴുത്തുകാരനും ചിന്തകനുമായ കെ. വേണു. റോഹിങ്ക്യന്‍ അഭയാർഥി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കൂട്ടായ്മ സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്ഷഭാരതത്തിെൻറ മഹത്തായ പാരമ്പര്യം അവകാശപ്പെടുന്നവരാണ് ഇത് ചെയ്യുന്നത്. റോഹിങ്ക്യന്‍ അഭയാർഥികളെ കടന്നുകയറ്റക്കാരെന്നും ഭീകരവാദികളെന്നുമാണ് കേന്ദ്രം വിശേഷിപ്പിക്കുന്നത്. വര്‍ഗീയതയും ന്യൂനപക്ഷവിരുദ്ധതയും പിന്തുടരുന്ന സംഘ്പരിവാറിെൻറ നിലപാടാണ് ഇതുവഴി പ്രകടമാകുന്നത്. അവര്‍ മുസ്ലിമുകളായതിനാലാണ് ഇത്തരത്തില്‍ മനുഷ്യത്വ രഹിതമായ നിലപാട് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതു തുറന്നു കാട്ടേണ്ടത് മനുഷ്യാവകാശങ്ങളില്‍ വിശ്വസിക്കുന്നവരുടെ കടമയാണെന്നും വേണു പറഞ്ഞു. സി.പി.ഐ നേതാവ് രാജാജി മാത്യു തോമസ് മുഖ്യപ്രഭാഷണം നടത്തി. ഐ. ഗോപിനാഥ്, ഡോ. വി.എം. സാഫിര്‍, അമ്പിളി ഓമനക്കുട്ടന്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.