കൊരട്ടി പ്രസ്​ പൂട്ടരുത്​; കേന്ദ്രത്തിന്​ മന്ത്രി കത്തെഴുതി

തൃശൂർ: കൊരട്ടിയിലെ കേന്ദ്ര സർക്കാർ പ്രസ് പൂട്ടരുതെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ കേന്ദ്ര സർക്കാരിനോട് ആവശ്യെപ്പട്ടു. കത്തെഴുതി. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തി​െൻറ കീഴിലെ രാജ്യത്തെ ഏറ്റവും നല്ല പ്രസ്സായി 2016ല്‍ വിലയിരുത്തപ്പെട്ട പ്രസ് ആണ് കൊരട്ടിയിലേതെന്നും ഇവിടെ ആധുനിക യന്ത്രസാമഗ്രികളുണ്ടെന്നും കേന്ദ്ര നഗരകാര്യ മന്ത്രി മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് എഴുതിയ കത്തിൽ മന്ത്രി െമായ്തീൻ ഒാർമ്മിപ്പിച്ചു. കേന്ദ്രനയത്തി​െൻറ ഭാഗമായാണ് ഇത് പൂട്ടുന്നത്. കൊരട്ടി പ്രസ് പുനരുദ്ധരിക്കാൻ പദ്ധതി ആവിഷ്‌കരിക്കുേമ്പാഴാണ് പൂട്ടാനുള്ള കേന്ദ്ര തീരുമാനം വന്നതെന്ന് വ്യവസായ മന്ത്രി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.