അർബൻ ബാങ്ക്​ സ്​റ്റാഫ്​ ഒാർഗനൈസേഷൻ സംസ്​ഥാന സമ്മേളനം ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട: കേരള അർബൻ ബാങ്ക് സ്റ്റാഫ് അസോസിയേഷ​െൻറ 15ാമത് സംസ്ഥാന സമ്മേളനം 23, 24 തീയതികളിലായി ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. 23ന് പത്തിന് സംഘടന രക്ഷാധികാരി മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് ബെന്നി ബഹനാൻ അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാദരണീയം മുൻ കെ.പി.സി.സി പ്രസിഡൻറ് കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 24ന് രാവിലെ ഒമ്പതിന് നടക്കുന്ന പ്രതിനിധി സമ്മേളനം ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യുമെന്ന് ടി.വി. ചാർളി, എം.ആർ. ഷാജു, എൻ.ജെ. ജോയ്, ജോസഫ് ചാക്കോ, ബിജു ലാസർ, ജെസ്റ്റിൻ ജോൺ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.