പോളി യൂനിയനുകൾ എസ്.എഫ്.ഐക്ക്

ഏഴ് യൂനിയനുകളിലും ഭരണം എസ്.എഫ്.ഐക്ക് തൃശൂര്‍: ജില്ലയിലെ പോളിടെക്നിക് കോളജുകളിൽ നടന്ന യൂനിയന്‍ തെരഞ്ഞെടുപ്പിൽ ഏഴിടത്തും എസ്.എഫ്.ഐക്ക് വിജയം. അഞ്ച് കോളജുകളില്‍ എല്ലാ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. എം.ടി.ഐ തൃശൂര്‍, നെടുപുഴ വനിത പോളി, കൊരട്ടി പോളി, കുന്നംകുളം ഗവ. പോളി, തൃപ്രയാര്‍ ശ്രീരാമ പോളി എന്നിവിടങ്ങളില്‍ മുഴുവന്‍ ജനറല്‍ സീറ്റുകളും നേടി. ചേലക്കര ഗവ. പോളി, അളഗപ്പനഗര്‍ ത്യാഗരാജ പോളി എന്നിവിടങ്ങളില്‍ യൂനിയന്‍ ഭരണം എസ്.എഫ്.ഐ നേടി. നെടുപുഴ വനിത പോളിയില്‍ നാല് ജനറല്‍ സീറ്റിലും തൃപ്രയാര്‍ ശ്രീരാമയില്‍ രണ്ട് ജനറല്‍ സീറ്റിലും എസ്.എഫ്.ഐ എതിരില്ലാതെ വിജയിച്ചിരുന്നു. ത്യാഗരാജ പോളിയിൽ മാഗസിൻ എഡിറ്റർ സ്ഥാനത്ത് കെ.എസ്.യു വിജയിച്ചു. സമരോത്സുക കലാലയങ്ങള്‍ എന്ന മുദ്രാവാക്യത്തിനുള്ള അംഗീകാരമാണ് എസ്.എഫ്.െഎ വിജയമെന്ന് ജില്ല പ്രസിഡൻറ് വി.പി. ശരത്പ്രസാദും സെക്രട്ടറി കെ.എസ്. റോസല്‍രാജും പറഞ്ഞു. വിദ്യാർഥി സമൂഹം ആക്രമണ രാഷ്ട്രീയെത്തയും വർഗീയതെയയും എതിർക്കുന്നതി​െൻറ സൂചനയാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്ന് കെ.എസ്.യു ജില്ല പ്രസിഡൻറ് മിഥുൻ മോഹൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.