മീസ്ൽസ്-റുബെല്ല പ്രതിരോധ കുത്തിവെപ്പ് തൃശൂർ: മീസ്ൽസ്, റുബെല്ല പ്രതിരോധ കുത്തിവെപ്പിെൻറ ഭാഗമായി ജില്ലയിൽ വ്യാപക പ്രചാരണം നടത്തുമെന്ന് ജില്ല മെഡിക്കൽ ഒാഫിസർ അറിയിച്ചു. ഒമ്പത് മാസം മുതൽ 15 വയസ്സ് വരെയുള്ള ആറര ലക്ഷത്തിലധികം കുട്ടികള്‍ക്കാണ് കുത്തിവെപ്പ് നൽകുക. ജില്ലതല ഉദ്ഘാടനം ഒക്‌ടോബര്‍ മൂന്നിന് ചാവക്കാട് മണത്തല ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടക്കും. അന്ന് ജില്ലാതലത്തിൽ ഭവനസന്ദർശനത്തിലൂടെ രോഗപ്രതിരോധ പ്രചാരണം നടത്തും. ഇൗമാസം 25 മുതല്‍ 28 വരെ ഗുരുവായൂര്‍, ചാവക്കാട്, കടപ്പുറം, കുന്നംകുളം മേഖലകളില്‍ 20 സ്ഥലങ്ങളിലായി ബോധവത്കരണ തെരുവുനാടകം, 25ന് ജില്ലയിലെ 1403 സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലി, പ്രത്യേക രക്ഷാകര്‍തൃ സമിതി യോഗം, ബോധവത്കരണ ക്ലാസ്, ഡി.ഇ.ഒ, എ.ഇ.ഒ തലത്തില്‍ പ്രധാനാധ്യാപകര്‍ക്കും നോഡല്‍ അധ്യാപകര്‍ക്കും വിശദീകരണ യോഗം എന്നിവ നടക്കും. 28ന് ജില്ലയില്‍ 100 സ്ഥലങ്ങളില്‍ കുട്ടികളുടെ ബോധവത്കരണ റാലി നടക്കും. ജില്ലതല റാലി ചാവക്കാട്ടാണ്. 27ന് ജില്ലതല റാലി തൃശൂർ ടൗണ്‍ഹാളില്‍നിന്ന് ആരംഭിച്ച് തെക്കേഗോപുരനടയില്‍ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.