ആമ്പല്ലൂര്‍: തകരാറിലായതിനെ തുടര്‍ന്ന് പുതുക്കാട് റെയില്‍വേ ഗേറ്റ് അഞ്ച് മണിക്കൂറോളം അടച്ചിട്ടു. രാവിലെ ആറിനാണ് ഗേറ്റ് തകരാറിലായത്. അടച്ചതിനെ തുടര്‍ന്ന് പുതുക്കാട് -ഇരിങ്ങാലക്കുട റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. തകരാര്‍ തീര്‍ത്ത് 11 മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. പുതുക്കാട് ദേശീയ പാതയില്‍നിന്നും ഇരിങ്ങാലക്കുട ഭാഗത്തേക്കുള്ള പ്രധാന റോഡിലാണ് ഗേറ്റ്. അടച്ചതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ വാഹനങ്ങളുടെ നീണ്ടനിരയുണ്ടായി. പാഴായി, ചെറുവാള്‍, കടലാശ്ശേരി, തൊട്ടിപ്പാള്‍, മുളങ്ങ് ഭാഗങ്ങളിലുള്ളവര്‍ക്ക് പുതുക്കാട് എത്താനുള്ള ഏകമാർഗവും ഇതാണ്. എറണാകുളം - തൃശൂര്‍ ലൈനില്‍ മേല്‍പാലം ഇല്ലാത്ത ചുരുക്കം സ്റ്റേഷനുകളില്‍ ഒന്നാണ് പുതുക്കാട്. െറയില്‍വേ ഗേറ്റ് പ്രശ്നം പരിഹരിക്കാത്തതിനാല്‍ രണ്ടാം പ്ലാറ്റ്‌ഫോം നവീകരണവും വഴിമുട്ടി നില്‍ക്കുകയാണ്. മേൽപാലം യാഥാർഥ്യമായാല്‍ പുതുക്കാട് നിന്നും ഇരിങ്ങാലക്കുട, ചേര്‍പ്പ്, തൃപ്രയാര്‍ മേഖലകളിലേക്ക് പോകുന്ന പ്രധാന റോഡായി ഇത് വികസിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.